മധ്യപ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കില്‍ ബസ് ഇടിച്ച് എട്ടു പേര്‍ മരിച്ചു, നാല്പതിലധികം പേര്‍ക്ക് പരിക്ക്

മധ്യപ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും അപകടത്തില്‍പെട്ടു. ഇവര്‍ സഞ്ചരിച്ച ട്രക്കില്‍ ബസ് ഇടിച്ച് എട്ടു പേര്‍ മരിച്ചു. നാല്പതില്‍ ഏറെപ്പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രാത്രി ഗുണയിലാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയില്‍ നിന്നും സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച മധ്യപ്രദേശില്‍ കാല്‍നടയായി അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയ സംഘം റെയില്‍വേ ട്രാക്കില്‍ ഉറങ്ങിക്കിടക്കവേ ട്രെയിന്‍ കയറി മരിച്ചിരുന്നു. 16 പേരാണ് കൊല്ലപ്പെട്ടത്.
റോഡ് മാര്‍ഗം കാല്‍നടയായി വീടണയാന്‍ സഞ്ചരിക്കുന്ന നിരവധി പേരാണ് ഇതിനകം മരണപ്പെട്ടത്. ഇന്നു പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കാല്‍നട യാത്രികരുടെ ഇടയിലേക്ക് ബസ് പാഞ്ഞുകയറി ആറു പേര്‍ മരണപ്പെട്ടിരുന്നു. പഞ്ചാബില്‍ നിന്നും ബിഹാറിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്.
"
https://www.facebook.com/Malayalivartha
























