കോവിഡ് വിമുക്തമായിരുന്ന ഗോവയില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു... ഏഴ് പേര്‍ക്ക് പുതുതായി രോഗം പിടിപെട്ടു, മഹാരാഷ്ട്രയില്‍ നിന്നും റോഡ് മാര്‍ഗം ഗോവയിലേക്ക് എത്തിയവര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്

കോവിഡ് വിമുക്തമായിരുന്ന ഗോവയില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്കാണ് പുതിയതായി രോഗം പിടിപെട്ടത്. ബുധനാഴ്ച മഹാരാഷ്ട്രയില്‍ നിന്നും റോഡ് മാര്‍ഗം ഗോവയിലേക്ക് എത്തിയവര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇവരെ ഗോവയില്‍ എത്തിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കും രോഗം പിടിപെട്ടു. ഇവരുടെ ശ്രവസാമ്പിള്‍ നേരത്തെ തന്നെ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു.
ഗുജറാത്തില്‍ നിന്നും എത്തിയ ഒരു ട്രക്ക് ഡ്രൈവര്‍ക്കും പരിശോധനയില്‍ പോസിറ്റീവായിട്ടുണ്ട്. ആരോഗ്യമന്ത്രി വിശ്വജിത് റാണെ സോഷ്യല്‍ മീഡിയയിലൂടെയാണ് സംസ്ഥാനത്ത് വീണ്ടും രോഗബാധ കണ്ടെത്തിയ വിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha
























