രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന ശിപാര്‍ശയുമായി സൈന്യം

രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന ശിപാര്‍ശയുമായി സൈന്യം. യുവാക്കള്‍ക്ക് ഹ്രസ്വകാല സര്‍വീസിന് അവസരമൊരുക്കുന്നതിലൂടെ സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുമെന്നും കരസേന വൃത്തങ്ങള്‍ . സൈനിക സേവനം തൊഴിലായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ വോളണ്ടിയറായി സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും വേണ്ടിയാണ് ഈ പദ്ധതി. ടൂര്‍ ഓഫ് ഡ്യൂട്ടി യുവാക്കള്‍ക്കുള്ള നിര്‍ബന്ധ സൈനിക സേവനമല്ലെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ' ഇത് നിര്‍ബന്ധിത സൈനിക സേവനമല്ല. താല്‍പര്യമുള്ളവര്‍ക്ക് സ്വമേധയാ സൈനിക സേവനം ചെയ്യാനുള്ള പദ്ധതിയാണ്.
നിലവില്‍ സൈനികരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തില്ല. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 100 ഉദ്യോഗസ്ഥരെയും 1,000 സൈനികരെയും നിയമനത്തിനായി പരിഗണിക്കും'' - സൈനിക വക്താവ് അറിയിച്ചു.സൈനിക സേവനത്തിന്റെ രീതികളിലുള്ള നിബന്ധനകളിലും ഇളവനുവദിക്കില്ല. ഈ മൂന്നുവര്‍ഷത്തെ കാലയളവില്‍ നേടുന്ന വരുമാനം നികുതി രഹിതമായിരിക്കണം.
ഈ മൂന്നുവര്‍ഷ കാലയളവിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ക്ക് ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സൈന്യം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് ടൂര്‍ ഓഫ് ഡ്യൂട്ടി നിര്‍ബന്ധമാക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























