കണ്ടു പഠിക്കെടാ ഇന്ത്യയുടെ ചുണക്കുട്ടികളെ; അന്യസംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തുന്നവരെ ക്വാറന്റൈനിലാക്കാന്‍ മുളവീടുകള്‍ തയ്യാറാക്കി മണിപ്പൂരിലെ തുംജോയ് ഗ്രാമം

അന്യസംസ്ഥാനങ്ങളില്‍ ജോലി തേടിപ്പോയ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ഓരോ ദിവസവും സ്വദേശങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. നിശ്ചിത ദിവസത്തേയ്ക്ക് ഇവരെ ക്വാറന്റൈന്‍ ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തുന്നവരെ ക്വാറന്റൈനിലാക്കാന്‍ മുളവീടുകള്‍ തയ്യാറാക്കിയിരിക്കുകയാണ് മണിപ്പൂരിലെ തുംജോയ് ഗ്രാമം. എണ്‍പതോളം മുളവീടുകളാണ് ഈ ആവശ്യത്തിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഈ വീടുകള്‍ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാരില്‍ നിന്നും യാതൊരു വിധ സാമ്പത്തിക സഹായവും ഗ്രാമവാസികള്‍ ചോദിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സേനാപതി ജില്ലയിലാണ് തുംജോയ് ഗ്രാമം.
മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്, കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് എന്നിവര്‍ ഗ്രാമീണരുടെ കൂട്ടായ പരിശ്രമത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഞാനവരെ സല്യൂട്ട് ചെയ്യുന്നു. തുംജോയ് ഗ്രാമത്തില്‍ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് എത്തുന്നവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ 80 കുടിലുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ഒരു കിടക്ക, ടോയ്‌ലെറ്റ്, വൈദ്യുതി എന്നിവയുള്‍പ്പെടയാണിതിന്റെ സജ്ജീകരണം. ജലവിതരണ സംവിധാനവും ലഭ്യമാണ്. മുഖ്യമന്ത്രി ട്വീറ്റില്‍ കുറിച്ചു. കുടിലുകളുടെ ഫോട്ടോയുള്‍പ്പെടെയാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. അവശ്യസാധനങ്ങളും സമീപത്തുള്ള കുടിലുകളില്‍ സംഭരിച്ചിട്ടുണ്ടെന്നും ഗ്രാമീണ അധികൃതര്‍ വ്യക്തമാക്കി. മണിപ്പൂരില്‍ മറ്റൊരു ഗ്രാമം ക്വാറന്റൈന്‍ സംവിധാനത്തിന് പിന്തുണ നല്‍കുന്നത് മറ്റൊരു വിധത്തിലാണ്. ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് ഈ ഗ്രാമീണര്‍ സൗജന്യമായി പച്ചക്കറികള്‍ വിതരണം ചെയ്യുന്നത്. മതപരമായ ഭിന്നതകളൊന്നും ഇവരുടെ നന്മകളെ ബാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. കാങ്‌പോക്പി ജില്ലയിലെ കോണ്‍സാഖുല്‍ ഗ്രാമത്തിലാണ് ഈ സംഭവം. ഗോത്രവര്‍ഗക്കാര്‍, അതിഥി തൊഴിലാളികള്‍, കൂലിവേലക്കാര്‍ എന്നിവര്‍ താമസിക്കുന്ന ഇടങ്ങളില്‍ ഇവര്‍ പച്ചക്കറികള്‍ സമ്മാനമായി നല്‍കുന്നു. ആയിരക്കണക്കിന് ആളുകളാണ് ബസുകളിലും ചെറിയ വാഹനങ്ങളിലുമായി മണിപ്പൂരിലേക്ക് തിരിച്ചെത്തുന്നത്.
https://www.facebook.com/Malayalivartha
























