സാമ്പത്തിക പാക്കേജിൻറെ രണ്ടാം ഘട്ടത്തിൽ 9 ഇന പ്രത്യേക പദ്ധതികൾ ; അതിഥി തൊഴിലാളികൾക്കും മുൻഗണന..ഒരു കോവിഡിനും വിട്ടു കൊടുക്കില്ല ....ചേർത്ത് പിടിച്ച് മോദി സർക്കാർ

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിൻറെ രണ്ടാം ഘട്ടം ധനമന്ത്രി പ്രഖ്യാപിച്ചു. 9 ഇന പ്രത്യേക പദ്ധതികളാണ് പ്രഖ്യാപിയ്ക്കുന്നത്. ഇതിൽ അതിഥി തൊഴിലാളികൾക്കും ചെറുകിട കർഷകർക്കും പ്രത്യേക പദ്ധതിയുണ്ട് . വഴിയോര കച്ചവടക്കാർക്കായി രണ്ടു പദ്ധതികൾ പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും സഹായം നൽകും.
ഹൌസിങ് മേഖലയ്ക്കും പാക്കേജിൽ പ്രാതിനിധ്യം. മൂന്ന് കോടി നാമമാത്ര കർഷകർക്ക് കുറഞ്ഞ നിരക്കിൽ നാലു ലക്ഷം കോടി രൂപയുടെ വായ്പ നൽകും. വായ്പയ്ക്ക് മൂന്ന് മാസത്തെ മോറട്ടോറിയം അനുവദിയ്ക്കും. നഗരപ്രദേശങ്ങളിലെ ഭവന രഹിതർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതി തുടരും.
*രാജ്യത്ത് എല്ലാ മേഖലകളിലും മിനിമം വേതനം ഏകീകരിയ്ക്കും. തൊഴിലാളികൾക്കായി പ്രതേക ലേബർ കോഡ് രൂപീകരിയ്ക്കും. നിയമന ഉത്തരവ് നിർബന്ധമാക്കും. തൊഴിലിടങ്ങളിലെ സുരക്ഷ കർശനമാക്കും. തൊഴിലാളികൾക്ക് നിർബന്ധ ആരോഗ്യ പരിശോധന ഏർപ്പെടുത്തും.
അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തെ സൗജന്യ റേഷൻ നൽകും. അഞ്ച് കിലോ ധാന്യവും (അരി അല്ലെങ്കിൽ ഗോതമ്പ്) ഒരു കിലോ പരിപ്പുമാണ് നൽകുന്നത്. ഇതിൻറെ ചെലവ് പൂർണമായി കേന്ദ്ര സർക്കാർ വഹിയ്ക്കും. എട്ടു കോടി ഇതര സംസ്ഥാന തൊഴിലാളികൾക്ക് നടപടി പ്രയോജനകരമാകും.
* ആഗസ്റ്റ് 2020-ഓടെ 'വൺ നേഷൻ വൺ റേഷൻ കാർഡ്' പദ്ധതി രാജ്യമെമ്പാടും നടപ്പാക്കും.
*25 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി രണ്ടു മാസത്തിൽ 25,000 കോടി രൂപ നൽകിയതായി ധനമന്ത്രി വ്യക്തമാക്കി. ഇതിലൂടെ കർഷകർക്ക് കൊവിഡ് കാലത്ത് പണ ലഭ്യത ഉറപ്പാക്കി. തൊഴിലുറപ്പ് പദ്ധതിയിലൂടെ 10,000 കോടി രൂപ വിതരണം ചെയ്തു. പദ്ധതി കൂടുതൽ വ്യാപകമാക്കും.
https://www.facebook.com/Malayalivartha
























