ഒരു ഇന്ത്യ ഒരു കൂലി; എല്ലാ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും 2 മാസത്തേക്ക് സൗജന്യ റേഷന്‍; മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും; കൊവിഡ് സാമ്ബത്തിക പാക്കേജ് രണ്ടാംഘട്ട പ്രഖ്യാപനം തുടങ്ങി

കൊവിഡ് സാമ്ബത്തിക പാക്കേജിലെ രണ്ടാംഘട്ട പ്രഖ്യാപനം ആരംഭിച്ചു. കുടിയേറ്റ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള സാമ്ബത്തിക പാക്കേജാണ് രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിക്കുന്നത്. ഒമ്ബത് പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. കര്‍ഷകര്‍ക്കായി രണ്ട് പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. ഇതില്‍ മൂന്ന് പദ്ധതികളാണ് കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രഖ്യാപിക്കുന്നത്. മോദി സര്‍ക്കാര്‍ 25 ലക്ഷം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയെന്നും ഇതുവഴി 25,000 കോടിയുടെ സാമ്ബത്തിക സഹായം കര്‍ഷകര്‍ക്ക് ലഭിച്ചുവെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ധനമന്ത്രി വ്യക്താമാക്കി. കര്‍ഷകര്‍ക്കും ഗ്രാമീണ സമ്ബദ് വ്യവസ്ഥയ്ക്കും സര്‍ക്കാര്‍ കൊവിഡ് കാലത്ത് പണലഭ്യത ഉറപ്പാക്കിയെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ വെറുതെയിരിക്കുകയായിരുന്നില്ലെന്ന് പറഞ്ഞ ധനമന്ത്രി കാര്‍ഷിക വായ്പയ്ക്കുള്ള അധിക പലിശ സബ്‌സിഡി മെയ് 31 വരെ നീട്ടിയതും 3 കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്‌പ മോറട്ടോറിയം പ്രഖ്യാപിച്ചതും പ്രത്യേകം എടുത്തുപറഞ്ഞു.
11002 കുടിയേറ്റ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം കൈമാറിയെന്നും അവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ വഴി ഭക്ഷണം ഉറപ്പാക്കിയെന്നും നിർമല സീതാരാമൻ അവകാശപ്പെട്ടു. സംസ്ഥാനദുരന്തനിവാരണ ഫണ്ട് വഴി കുടിയേറ്റ തൊഴിലാളികള്‍ക്ക് പണം ഉറപ്പാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ അമ്ബത് ശതമാനം പേര്‍ കൂടുതല്‍ രജിസ്ടര്‍ ചെയ്‌തുവെന്നും നിർമല സീതാരാമൻ പറഞ്ഞു.
ഇന്നത്തെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ;
ഒരു ഇന്ത്യ ഒരു കൂലി നടപ്പാക്കും
സമസ്ത തൊഴില്‍ മേഖലയിലും മിനിമം കൂലി ഉറപ്പാക്കും
ജോലിസ്ഥലങ്ങളില്‍ സുരക്ഷ മാനദണ്ഡങ്ങളില്‍ ഉറപ്പാക്കും
മഴക്കാലത്തും തൊഴിലുറപ്പ് പദ്ധതി നടത്തും
രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് സുരക്ഷ ഉറപ്പാക്കും
തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യപരിശോധന നിര്‍ബന്ധമാക്കും
മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും
തോട്ടം, ഹോര്‍ട്ടികള്‍ച്ചര്‍, കന്നുകാലി പരിപാലന മേഖലയിലേക്കും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും
മിനിമം കൂലിയിലെ പ്രാദേശിക വേര്‍തിരിവ് ഇല്ലാതാക്കും
എല്ലാ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും 2 മാസത്തേക്ക് സൗജന്യ റേഷന്‍
റേഷന്‍ കാര്‍ഡില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍
5 കിലോ ധാന്യവും ഒരു കിലോ പരിപ്പും ഒരു വ്യക്തിക്ക് നല്‍കും
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുന്നതിലെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും. നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്ക്.
സൗജന്യ റേഷന്‍ വിതരണത്തിന് നീക്കിവച്ചത് 3500 കോടി
ആഗസ്റ്റ് ഇരുപതിന് മുമ്ബ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് നടപ്പാക്കും
ഒരു റേഷന്‍ കാര്‍ഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം
https://www.facebook.com/Malayalivartha
























