സ്വയംപര്യാപ്ത ഭാരതം പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി ... വഴിയോര കച്ചവടക്കാർക്ക് 5,000 കോടിയുടെ വായ്പ; 50 ലക്ഷംപേർക്ക് പ്രയോജനം...

സ്വയംപര്യാപ്ത ഭാരതം പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ 9 നടപടികളെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വഴിയോര കച്ചവടക്കാർക്കായി രണ്ട് പദ്ധതി. അതിഥി തൊഴിലാളികൾക്കായി മൂന്ന് പദ്ധതി.തെരുവ് കച്ചവടക്കാർക്കും ചെറുകിട കർഷകർക്കുവേണ്ടിയുളള പദ്ധതികളുമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
അടുത്ത രണ്ടു മാസം അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകും .. ഒരാൾക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ അധികം ലഭിക്കും. ഒരു കിലോ കടലയും ഇതോടൊപ്പം ലഭിക്കും. രാജ്യത്തെ ഏതു റേഷൻ കടയിൽനിന്നും ഇതു ലഭിക്കും. അതിഥി തൊഴിലാളികൾക്കു സ്വന്തം റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം. എട്ടു കോടി അതിഥി തൊഴിലാളികൾക്ക് ഈ സഹായം ലഭിക്കും. 3500 കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. സംസ്ഥാനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക ഉണ്ടാക്കി വിതരണം ചെയ്യണം. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി മാർച്ച് 2021നകം സമ്പൂർണമാകും.
മറ്റ് പ്രധാനപ്പെട്ട പദ്ധതികൾ ഇവയാണ്
ഒരുമാസത്തിനകം വഴിയോരക്കച്ചവടക്കാർക്ക് 5000 കോടി രൂപയുടെ വായ്പ നൽകും. പ്രവർത്തനമൂലധനമായി ഓരോരുത്തർക്കും 10,000 രൂപ വീതം നൽകും.. 50 ലക്ഷം വഴിയോരക്കച്ചവടക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും.
കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് കൂടുതൽ വായ്പ നൽകും.
ആർബിഐ പ്രഖ്യാപിച്ച തിരിച്ചടവ് മൊറട്ടോറിയം തുടരും.
അതിഥി തൊഴിലാളികൾക്ക് ഏതു സംസ്ഥാനത്തുനിന്നും ഭക്ഷ്യധാന്യം വാങ്ങാൻ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി. മാർച്ച് 21നകം ഇതിന്റെ നടപടിക്രമം പൂർത്തിയാക്കും. പൊതുവിതരണ സംവിധാനത്തിൽ ഉൾപ്പെട്ട 23 സംസ്ഥാനങ്ങളിലെ 67 കോടി പേർക്ക് ഈ സൗകര്യം 2020 ഓഗസ്റ്റിനകം ലഭ്യമാക്കും. ആകെ ഉപഭോക്താക്കളിലെ 83% പേരും ഓഗസ്റ്റിനകം പദ്ധതിയുടെ ഭാഗമാകും.
പിഎം ആവാസ് യോജനയിൽ അതിഥി തൊഴിലാളികൾക്കായി നഗരങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസസൗകര്യം ഒരുക്കും. സർക്കാർ നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതികൾ ഇതിനായി പരിവർത്തനപ്പെടുത്തും. വ്യവസായ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പദ്ധതികൾ ഏറ്റെടുക്കാം. സംസ്ഥാന സർക്കാർ ഏജൻസികൾ നിർമിക്കുന്നവയ്ക്ക് കേന്ദ്രം ഇൻസന്റീവ് നൽകും
മുദ്രാ വായ്പകൾക്ക് 1500 കോടി രൂപ പലിശ ഇളവ് നൽകും. 50,000 രൂപ വരെ വായ്പ എടുത്തവർക്കാണ് ഇളവ്.
തിരിച്ചെത്തുന്ന അതിഥിതൊഴിലാളികൾക്ക് നാട്ടിൽ തന്നെ ജോലി ഉറപ്പാക്കണം.
പത്തിലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്ഐ പരിരക്ഷ
അപകടകരമായ ജോലിയിൽ ഏർപ്പെടുന്ന എല്ലാ തൊഴിലാളികൾക്കും ഇഎസ്ഐ
അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക ക്ഷേമഫണ്ട് എന്നിവയാണ് നിർമല സീതാരാമൻ വാർത്ത സമ്മേളനത്തിൽ അറിയിച്ച പദ്ധതികൾ ...എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കാൻ നിയമഭേദഗതി വരുമെന്നും നിർമല സീതാരാമൻ പറഞ്ഞു. കൂലിയിലെ പ്രദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതനമെന്ന സങ്കൽപം പ്രാവർത്തികമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപനങ്ങൾ ധനമന്ത്രി വിശദീകരിക്കുകയാണ്.
രണ്ടാം ഘട്ടത്തിൽ ഒൻപത് മേഖലകൾക്കായി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു നിർമല സീതാരാമൻ പറഞ്ഞു. അതിഥി തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ചെറുകിട വ്യവസായം എന്നിവയ്ക്ക് ആശ്വാസ നടപടികൾ ഉണ്ടാകും. കർഷകർക്കായി രണ്ടു പ്രഖ്യാപനങ്ങൾ ഉണ്ടാകും. ധനമന്ത്രിയുടെ വാർത്താസമ്മേളനം പുരോഗമിക്കുകയാണ്.
ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പദ്ധതിയുടെ ആദ്യ ഘട്ടമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) 3.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. കൂടുതൽ മേഖലകൾക്കുള്ള ആശ്വാസ നടപടികൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.
ചൊഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി 20 ലക്ഷം കോടിയുടെ മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഉള്‍പ്പെടുന്ന 20 ലക്ഷം കോടി രൂപയുടെ പുതിയ പാക്കേജ് രാജ്യത്തിന്റെ ജിഡിപിയുടെ പത്തിലൊന്നാണ്.
https://www.facebook.com/Malayalivartha
























