കോവിഡിനെ നേരിടാന്‍ പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

കൊറോണ വൈറസിനെ തുരത്താന്‍ പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. നാല് മരുന്നുകളാണ് പരീക്ഷിക്കാനായി ഒരുങ്ങുന്നത്. ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരെ ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുന്നതിന് ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. പരീക്ഷണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. കോവിഡ് രോഗികള്‍ക്ക് ഒരു ആഡ്ഓണ്‍ തെറാപ്പിയും സ്റ്റാന്‍ഡേഡ് കെയറും ആയി ഇവ പരീക്ഷിക്കും. നമ്മുടെ പരമ്ബരാഗത ചികിത്സാ രീതി ഈ പകര്‍ച്ചാവ്യാധിയെ മറികടക്കാനുള്ള വഴി കാണിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























