ആ സ്നേഹത്തിന് പകരം ഒന്നുമില്ല; കരളുപിളർക്കും കാഴ്ച, നടന്നു തളർന്ന മകനെ ട്രോളി ബാഗിൽ കിടത്തി കാതങ്ങൾ താണ്ടുന്ന അമ്മ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രാജ്യത്ത് പുരോഗമിക്കുകയാണ്. ലോക്ക്ഡൗണിൽ ഒട്ടുമിക്ക തൊഴിലിടങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം ദേശങ്ങളിലേക്ക് പോകുകയാണ്. ലോക്ക് ഡൗണിൽ ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാൽ നടയായിട്ടാണ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തന്നെ. പലരും പല തടസ്സങ്ങളും അതിജീവിച്ച് എത്തിച്ചേർന്നുവെങ്കിലും പലരും എത്താൻ മണിക്കൂറുകൾ മാത്രം നിൽക്കെ മരണത്തിന് കീഴടങ്ങേണ്ടി വരുകയും ചെയ്തു.
അത്തരത്തിൽ അതിഥി തൊഴിലാളികളുടെ പാലായനത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും നേരത്തെ തന്നെ വൈറലായിരുന്നു. എന്നാൽ അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്തെ കണ്ണീരിലാക്കിയിരിക്കുന്നത്. നടന്ന് തളർന്ന കുട്ടിയെ ട്രോളി ബാഗിൽ കിടത്തി വലിച്ചു കൊണ്ട് പോകുന്ന അമ്മയെയാണ് ദൃശ്യങ്ങളിൽ കാണുന്നത് തന്നെ. തളർന്നുകിടക്കുന്ന കുട്ടിയുടെ അരയ്ക്ക് മേൽ മാത്രമാണ് പെട്ടിയുടെ മുകളിലുള്ളത്. ബാക്കിയുള്ള ഭാഗങ്ങളൊക്കെ താഴെയാണ് എന്നത് വിഡിയോയിൽ കാണുവാൻ സാധിക്കും. ഇതേതുടർന്ന് വീടണയാൻ കുട്ടിയുടെ അമ്മയും ഒപ്പമുള്ളവരും വേഗത്തിൽ നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം പഞ്ചാബില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി പോകുന്ന അതിഥി തൊഴിലാളികളാണിതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതേതുടർന്ന് ദൃശ്യങ്ങൾ പുറത്തു വന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ വീഡിയോ റീട്വീറ്റും ചെയ്യുകയുണ്ടായി. @arvindcTOI എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























