മഹാരാഷ്ട്രയില്‍ ഇന്നുമാത്രം 1602 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... 24 മണിക്കൂറിനിടെ 44 പേര്‍ കൊറോണ വൈറസ് ബാധമൂലം മരിച്ചു, കോവിഡ്19 ബാധിച്ച പോലീസുകാരുടെ എണ്ണം ആയിരം കടന്നു

മഹാരാഷ്ട്രയില്‍ ഇന്നുമാത്രം 1602 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44 പേര്‍ കൊറോണ വൈറസ് ബാധമൂലം മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളതും മരണം റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. 27,524 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1019 പേരാണ് ഇതുവരെ മരിച്ചത്. മുംബൈയില്‍ രണ്ടു പോലീസുകാരും മരിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കള്‍ക്കിടയിലാണ് വീണ്ടും മുംബൈയില്‍ പോലീസുകാരുടെ മരണം. മഹാരാഷ്ട്രയില്‍ കോവിഡ്19 ബാധിച്ച പോലീസുകാരുടെ എണ്ണം ആയിരം കടന്നിട്ടുണ്ട്. പോലീസുകാര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ആശങ്കപ്രകടിപ്പിച്ചു. കേന്ദ്ര സായുധ പോലീസ് സേനയില്‍ നിന്ന് രണ്ടായിരം പേരെ അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 22 മുതല്‍ തുടര്‍ച്ചയായി ലീവില്ലാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് അവധി നല്‍കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടത്. എന്നാല്‍ കോവിഡ് ബാധിത മേഖലകളിലെ നിയന്ത്രണത്തിനിറങ്ങുമ്പോള്‍ അതല്ല സ്ഥിതിയെന്നും പോലീസുകാര്‍ പറയുന്നു. പോലീസുകാര്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാത്രമായി പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. കൊറോണ വ്യാപനത്തിന് ശേഷം അവര്‍ രാവും പകലും ജോലി ചെയ്യുകയാണ്. അവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ തങ്ങളുടെ പ്രധാന ലക്ഷ്യം. എല്ലാ പിന്തുണണയും പോലീസുകാര്‍ക്ക് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























