സഹപ്രവര്‍ത്തകരെ കൊന്നുകളയുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും നീരവ് ഭീഷണിപ്പെടുത്തുന്ന വിഡിയോ കോടതിയില്‍

ഇന്ത്യ വിട്ട നീരവ് മോദിയെ നാടുകടത്തണമെന്നുള്ള കേസിന്റെ വാദം യുകെ കോടതിയില്‍ നടക്കവേ സിബിഐ നിര്‍ണായക വെളിപ്പെടുത്തലുകള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ എത്തിച്ചു. കോടികളുടെ വായ്പാതട്ടിപ്പു നടത്തി ഇന്ത്യവിട്ട നീരവ് മോദി, തങ്ങളെ കൊന്നുകളയുമെന്നും മോഷണക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നതിന്റെ വിഡിയോയാണ് സിബിഐ യുകെ കോടതിയില്‍ സമര്‍പ്പിച്ചത്.
നീരവ് മോദിക്കും സഹോദരന്‍ നെഹാല്‍ മോദിക്കും എതിരെ, നീരവ് മോദിയുമായി ബന്ധമുള്ള പല കമ്പനികളുടെയും ഡമ്മി ഡയറക്ടര്‍മാരായ ആറ് ഇന്ത്യക്കാര്‍ ആരോപണം ഉന്നയിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. നീരവ് മോദി ഫോണില്‍ വിളിച്ച് മോഷണക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞതായി സണ്‍ഷൈന്‍ ജെംസ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിനു മാത്രമുള്ള ഉടമയാണെന്നു സ്വയം വിശേഷിപ്പിച്ച അനീഷ് കുമാര്‍ മോഹന്‍ഭായ് ലാഡ് പറഞ്ഞു. ഒരു ഘട്ടത്തില്‍ തന്നെ കൊന്നു കളയുമെന്നും നീരവ് പറഞ്ഞതായി അനീഷ് കുമാര്‍ ഹിന്ദിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിബിഐ സാക്ഷികളായി ഉള്ളത് മറ്റു പല കമ്പനികളുടെ നാമമാത്ര ഡയറക്ടര്‍മാരായ ഋഷഭ് ജേത്വ, സോനു മേത്ത, ശ്രീധര്‍ മയേക്കര്‍, നിലേശ്വര്‍ ബല്‍വന്ത്രി മിസ്ത്രി തുടങ്ങിയവരാണ്. ഹോങ്കോങ്ങിലും ഗള്‍ഫ് രാജ്യങ്ങളിലുമാണിവര്‍ ഉള്ളത്. തങ്ങളുടെ ജീവന്റെ സുരക്ഷ ഭയന്നാണ് വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും ഇന്ത്യയിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ വിഡിയോയില്‍ പറയുന്നു. നീരവും മറ്റും പിടിച്ചുവച്ചിരിക്കുന്ന പാസ്പോര്‍ട്ട് തിരിച്ചുകിട്ടാന്‍ പല രേഖകളിലും ഒപ്പിട്ടു നല്‍കിയതായി ഋഷഭ് ജേത്വ പറഞ്ഞു.
ഇന്ത്യ വിട്ട നീരവിനെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മധ്യ ലണ്ടനില്‍ ആഡംബര അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്തു കഴിഞ്ഞിരുന്ന നീരവിനെ 2019 മാര്‍ച്ച് 19- നാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു കോടിക്കണക്കിനു രൂപയുടെ വായ്പാതട്ടിപ്പു നടത്തിയാണ് നീരവ് ഇന്ത്യ വിട്ടത്.
വാന്‍ഡ്സ്വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവിന് ജാമ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. നീരവിനെതിരെ പ്രഥമദൃഷ്ട്യാ കേസ് ചുമത്താനുള്ള വാദമാണ് ഇപ്പോള്‍ നടക്കുന്നത്. സെപ്റ്റംബറില്‍ മാത്രമേ വാദം അവസാനിക്കുകയുള്ളു.
https://www.facebook.com/Malayalivartha
























