രണ്ടുമാസം മുന്‍പ് കോഴിക്കോട് സ്വദേശിനിക്കൊപ്പം ഹൊസ്ദുര്‍ഗ് കോടതി വിട്ടയച്ച വിദ്യാര്‍ഥിനിയെ ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി, സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദസഞ്ചാരത്തിന് പോയതായിരുന്നു അഞ്ജന

രണ്ടുമാസം മുന്‍പ് കോഴിക്കോട് സ്വദേശിനിക്കൊപ്പം ഹൊസ്ദുര്‍ഗ് കോടതി വിട്ടയച്ച വിദ്യാര്‍ഥിനിയെ ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി . കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകള്‍ അഞ്ജന കെ.ഹരീഷ്(21) ആണ് മരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദസഞ്ചാരത്തിന് പോയതായിരുന്നു അഞ്ജന . അവര്‍ താമസിച്ച റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചെന്നാണ് ബന്ധുക്കളെ ഗോവ പോലീസ് അറിയിച്ചത്.
തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് അഞ്ജന. നാലുമാസം മുന്‍പ് മകളെ കാണാനില്ലെന്നുപറഞ്ഞ് അമ്മ മിനി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതിനല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ജനയെ കോഴിക്കോട്ടുനിന്ന് പോലീസ് പിടികൂടി കൊണ്ടുവന്ന് വീട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാലക്കാട്ടും കോയമ്പത്തൂരിലുമൊക്കെ ലഹരിവിമോചനചികിത്സ തേടി. ഏറെനാളത്തെ ചികിത്സയ്ക്കുശേഷം അഞ്ജന തിരികെ വീട്ടിലെത്തുകയും ചെയ്തു.
പിന്നീട് ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യവാരത്തില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്നുപറഞ്ഞ് അഞ്ജന പോയി. എന്നാല്‍ തിരിച്ചുവന്നില്ല. ഇതേത്തുടര്‍ന്ന് അമ്മ പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. നീലേശ്വരം പോലീസ് സ്റ്റേഷനിലായിരുന്നു പരാതിനല്‍കിയത്. കോഴിക്കോട്ട് ഒരു സന്നദ്ധസംഘടനയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്ത് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് അമ്മയോടൊപ്പം പോകാന്‍ താത്പര്യമില്ലെന്നറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീട് താമസിച്ചത്. മാര്‍ച്ച് 17-ന് സുഹൃത്തുക്കളായ ആതിര, നസീമ, ശബരി എന്നിവര്‍ക്കൊപ്പമാണ് ഗോവയിലേക്കു പോയത്. ഒരാഴ്ചത്തെ യാത്രയ്ക്കായിരുന്നു പദ്ധതി. അതിനിടെ ലോക്ഡൗണായി. മരിച്ച വിവരം കിട്ടിയ ഉടന്‍ ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. ജില്ലാ കളക്ടറുടെ പ്രത്യേക പാസുമായി കാഞ്ഞങ്ങാട്ടുനിന്ന് ആംബുലന്‍സ് ഗോവയിലേക്കു പോയിട്ടുണ്ട്.
രാവിലെയാണ് അഞ്ജന മരിച്ച വിവരം പൊലീസിന് ലഭിക്കുന്നത്. യുവതിയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യ ചെയ്തതാണെന്നും പറയുന്നുണ്ട്. അഞ്ജനയുടെ കുടുംബം ഇപ്പോള്‍ പുതുക്കൈ വില്ലേജിലാണ് താമസിക്കുന്നത്.സംഭവത്തില്‍ ഗോവ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കള്‍ എത്തിയാല്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടപടി തുടങ്ങുകയുള്ളൂ. ഗോവാ പൊലീസാണ് ഹോസ്ദുര്‍ഗ് പൊലീസിന് വിവരം നല്‍കിയത്സഹോദരങ്ങള്‍: അനഘ, ശ്രീഹരി.
https://www.facebook.com/Malayalivartha
























