കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അന്തഃസംസ്ഥാന യാത്രകള്‍ക്ക് ദേശീയ ഇ-പാസ് ഏര്‍പ്പെടുത്തുന്നതോട് കൂടി കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തല്‍

ഇന്ത്യയില്‍ കോവിഡ് വൈറസിന്റെ സമൂഹവ്യാപനം പിടിച്ചുനിര്‍ത്തുവാന്‍ ആയി എന്നും വരും കാലം ഇന്ത്യയുടേതാണെന്നുമുള്ള പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുമ്പോഴും കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒട്ടും ശുഭകരമല്ലാത്ത കാര്യങ്ങള്‍ തന്നെയാണ് .മഹാരാഷ്ട്രയിലും ഗുജറാത്തിലും കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയാണ് ഇപ്പോഴും .അതിനാല്‍ തന്നെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ അതാത് സംസ്ഥാങ്ങള്‍ എടുക്കേണ്ടത് അത്യന്തപേക്ഷിതമാണ് .കാര്യങ്ങള്‍ ഇപ്പോഴും നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ തന്നെ പൊതുജീവതം ഇനിയും പഴയ പടി കൊണ്ടുവരാന്‍ കാലതാമസമെടുക്കും
എന്ന് തന്നെയാണ് വ്യക്തമാകുന്നത് .കേരളം സ്വീകരിച്ചതുപോലൊരു പ്രധിരോധ നടപടി മറ്റു സംസ്ഥാനങ്ങള്‍ നടപ്പിലാക്കാത്തതും ഇപ്പോള്‍ ഇന്ത്യയിലെ സ്ഥിതി ദുസ്സഹമാക്കുന്നതിനു കാരണമായിട്ടുണ്ട്
അന്തര്‍ സംസ്ഥാന യാത്ര ഉള്‍പ്പടെ ഉള്ള കാര്യത്തിലും ലോക്ക് ഡൗണ്‍ നടപടികള്‍ തുടരണമോ എന്ന കാര്യത്തിലും അന്തിമ തീരുമാനം കേന്ദ്രത്തിന്റേതായിരുന്നാലും അതത് സംസ്ഥാന സര്‍ക്കാരുകളുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നു .വരും നാളുകളില്‍ അന്തര്‍ സംസ്ഥാന യാത്ര മുന്‍പത്തേതു പോലെ സുഗമമായിരിക്കില്ല എന്നത് വ്യക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .അന്യസംസ്ഥാന തൊഴിലാളികളുടെ
ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലായാണ്
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അന്തഃസംസ്ഥാന യാത്രകള്‍ക്ക് ദേശീയ ഇ-പാസ് ഏര്‍പ്പെടുത്തുന്നതോട് കൂടി കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും എന്ന് തന്നെയാണ് . കേന്ദ്രത്തിന്റെ വിലയിരുത്തല്‍ .വിവിധ സംസ്ഥാനാതിര്‍ത്തികളില്‍ തര്‍ക്കങ്ങളുണ്ടായ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്.അന്തര്‍ സംസ്ഥാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പുതിയ നിയമനിര്മ്മാണവും നിയമഭേദഗതിയും ഒരു പക്ഷെ പ്രതീക്ഷിക്കാം എന്ന സൂചനകൂടി ഇത് വ്യക്തമാക്കുകയാണ് ഇതിന്റെ സാധ്യതകളെപ്പറ്റി ആഭ്യന്തര-ഐ.ടി. മന്ത്രാലയങ്ങള്‍ ചര്‍ച്ചനടത്തി. ആഭ്യന്തരമന്ത്രാലയം അന്തിമാനുമതി നല്‍കിയാല്‍ ഐ.ടി. മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി.) ഇ-പാസിനുള്ള സാങ്കേതികസംവിധാനമൊരുക്കും.ഇത് കൂടുതല്‍ കാര്യക്ഷമതയോടു കൂടി ദേശവ്യാപകമായി നടപ്പിലാക്കുന്നതിന്റെ അനിവാര്യത കൂടിയാണ് ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്
ഇപ്പോള്‍ കേരളമടക്കം ഓരോ സംസ്ഥാനവും പ്രത്യേകം പോര്‍ട്ടലുകള്‍ തയ്യാറാക്കിയാണ് ഇ-പാസ് നല്‍കുന്നത്. ഒരു സംസ്ഥാനത്തെ പാസ് വേറൊരു സംസ്ഥാനം അംഗീകരിക്കുന്നതില്‍ വീഴ്ചയും കാലതാമസവും ഉണ്ടാകുന്നത് തര്‍ക്കങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി പൊതുസംവിധാനമൊരുക്കാനാണ് കേന്ദ്രശ്രമം.ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ വൈറസ് വ്യാപനത്തിനുപരി അന്തര്‍ സംസ്ഥാന പ്രസ്‌നങ്ങളും പരിഹരിക്കപ്പെടും എന്ന് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത് 'ആരോഗ്യസേതു' ആപ്പുമായും ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് വിവരങ്ങളുമായും സംയോജിപ്പിച്ച് പൊതു ജാഗ്രതാസംവിധാനമൊരുക്കും. അതിനാല്‍, ചുവപ്പുമേഖലയില്‍നിന്ന് മറ്റുമേഖലകളിലേക്ക് സഞ്ചരിക്കുന്നവരുടെ വിവരം ലഭ്യമാവും. ഇങ്ങനെ ആളെ നിരീക്ഷിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത ഉറപ്പാക്കാനാവുമെന്ന് ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത സ്ഥലങ്ങളില്‍ പ്രത്യേക ആപ്പ് വഴി ഇ-പാസ് പരിശോധിക്കാന്‍ സൗകര്യമുണ്ടാവും. സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്കായി എസ്.എം.എസ്. സൗകര്യം ഏര്‍പ്പാടാക്കും.കേരളം ഉളപ്പടെയുള്ള സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യും എന്ന് തന്നെയാണ് കരുതാന്‍ കഴിയുക ഇപ്പോള്‍ 17 സംസ്ഥാനങ്ങളിലെ പോര്‍ട്ടലുകള്‍ എന്‍.ഐ.സി.യുടെ സര്‍വീസ് പ്ലസ് സോഫ്റ്റ്വേര്‍ വഴിയാണ്. കേരളസര്‍ക്കാരിനുപ്രത്യേകമായി കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വികസിപ്പിച്ചത് കോഴിക്കോട്ടെ എന്‍.ഐ.സി. യൂണിറ്റായിരുന്നു. ദേശീയ ഇ-പാസ് നടപ്പാക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള പോര്‍ട്ടലുകള്‍ ആവശ്യമെങ്കില്‍ ദേശീയ പോര്‍ട്ടലുമായി സംയോജിപ്പിക്കും.
https://www.facebook.com/Malayalivartha
























