പാല്‍ഘര്‍ ആള്‍ക്കൂട്ടകൊലപാതകക്കേസില്‍ വാദിഭാഗം അഭിഭാഷകനായ ദിഗ്വിജയ് ത്രിവേദി ബുധനാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു... ദിഗ്വിജയ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു

പാല്‍ഘര്‍ ആള്‍ക്കൂട്ടകൊലപാതകക്കേസില്‍ വാദിഭാഗം അഭിഭാഷകനായ ദിഗ്വിജയ് ത്രിവേദി ബുധനാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വാദിഭാഗത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകസംഘത്തിലെ ജൂനിയര്‍ അഭിഭാഷകനായ ദ്വിഗ്വിജയ് കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തില്‍ പെട്ടത്. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ രാവിലെ പത്തരയോടെയായിരുന്നു അപകടം.
ദിഗ്വിജയ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ദിഗ്വിജയ് അപകടസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























