ഉത്തരഖണ്ഡിലെ പ്രശസ്തമായ ബദരിനാഥ് ക്ഷേത്രം തുറന്നു... മുഖ്യ പുരോഹിതന്റെ സാന്നിധ്യത്തില്‍ 28 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്

ഉത്തരഖണ്ഡിലെ പ്രശസ്തമായ ബദരിനാഥ് ക്ഷേത്രം തുറന്നു. മുഖ്യ പുരോഹിതന്റെ സാന്നിധ്യത്തില്‍ 28 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ തീര്‍ഥാടകരുടെ സന്ദര്‍ശനം വിലക്കിയിട്ടുണ്ട്. ജനങ്ങളുടെ സംരക്ഷണത്തിനും സുരക്ഷക്കും വേണ്ടി പ്രാര്‍ഥനകള്‍ നടത്തുമെന്ന് ക്ഷേത്ര ധരം അധികാരി ഭുവന്‍ ചന്ദ്ര ഉനിയാല്‍ പറഞ്ഞു.
ആറു മാസം നീണ്ട ശൈത്യകാല അവധിക്ക് ശേഷമാണ് എല്ലാ വര്‍ഷം ബദരിനാഥ് ക്ഷേത്രം തുറക്കുക. സമാന ഇടവേളക്ക് ശേഷം ഏപ്രില്‍ 29ന് കേദാര്‍നാഥ് ക്ഷേത്രം തുറന്നിരുന്നു.
"
https://www.facebook.com/Malayalivartha
























