നാലാം ഘട്ട ലോക്ക്ഡൗണില്‍ ഇളവുകള്‍ക്ക് സൂചന... ബസ്, വിമാന, ടാക്സി സര്‍വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചേക്കും... ഹോട്ട്സ്പോട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ ലോക്കല്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമുണ്ടായേക്കും, ഹോം ഡെലിവെറിക്കായി ഓണ്‍ലൈന്‍ സേവനങ്ങളും

കോവിഡ് എന്ന മാരക വൈറസിനെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണിലാണ് രാജ്യം. മൂന്നുഘട്ടത്തിനായുള്ള ലോക്ക് ഡൗണുകളെ നാം നേരിട്ട് കഴിഞ്ഞു. ഇനി നാളത്തെ ഘട്ടം തുടങ്ങുകയാണ്. 18ന് ലോക്ക് ഡൗണിന്റെ നാലാം ഘട്ടം തുടങ്ങുമ്പോള്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ തുറക്കുമെന്നാണ് കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന റിപോര്‍ട്ടുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളുടെ ബ്ലൂപ്രിന്റ് ആവശ്യപ്പെട്ടിരുന്നു. ഈ ബ്ലൂ പ്രിന്റിനെ അടിസ്ഥാനമാക്കിയായിരിക്കും പൊതുഗതാഗത സര്‍വ്വീസുകളുടെ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നത്.
അതത് സംസ്ഥാനങ്ങളുടെ ഹോട്ടസ്പോട്ടുകള്‍ നിര്‍വ്വചിക്കാനുള്ള അധികാരം തങ്ങള്‍ക്ക് നല്‍കണമെന്നത് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. ഈ നിര്‍ണ്ണയാവകശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഹോട്ട്സ്പോട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ ലോക്കല്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകും. പക്ഷെ ബസ്സുകളില്‍ നിശ്ചിത സംഖ്യയില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യമായതിനാലാണിത്. ഓട്ടോകളും ടാക്സികളും ഓടാന്‍ അനുവാദമുണ്ടാകും.
സംസ്ഥാനം കടന്നുള്ള യാത്രകള്‍ അനുവദിക്കുമെങ്കിലും പാസ്സുണ്ടെങ്കിലേ സാധ്യമാവൂ. ലോക്ക്ഡൗണ്‍ നാലാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തവേളയില്‍ പറഞ്ഞിരുന്നു.
ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ അടുത്തയാഴ്ചയോടെ തുടങ്ങും. ഹോം ഡെലിവെറിക്കായി ഓണ്‍ലൈന്‍ സേവനങ്ങളും ഉപയോഗപ്പെടുത്താം. അവശ്യസാധനങ്ങളുടെ മാത്രം ഹോം ഡെലിവറി എന്നതിലും മാറ്റമുണ്ടാകും.
എന്നാല്‍ ഈ ഇളവുകളൊന്നും ഹോട്ട്സ്പോട്ടില്‍ പെട്ട മേഖലകളില്‍ അനുവദനീയമാവില്ല. രാജ്യത്തെ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ഇനിയും നീളും . അന്തര്‍സംസ്ഥാന യാത്രകള്‍ക്കുള്ള വിലക്ക് മഹാരാഷ്ട്രയില്‍ തുടരും.
https://www.facebook.com/Malayalivartha
























