കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യക്ക് സഹായവുമായി ലോകബാങ്ക്. നൂറ് കോടി ഡോളര്‍ സഹായമാണ് ലോക ബാങ്ക് അനുവദിച്ചത്

കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യക്ക് സഹായവുമായി ലോകബാങ്ക്. നൂറ് കോടി ഡോളര്‍ സഹായമാണ് ലോക ബാങ്ക് അനുവദിച്ചത്. 7500കോടി ഡോളറിന്‍റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം. സാമൂഹിക സുക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്കായാണ് തുക വിനിയോഗിക്കേണ്ടത്.
. കൊവിഡ് കാലത്ത് ആരോഗ്യ മേഖലയിലെ ഇടപെടലുകൾക്കായിരുന്നു ലോക ബാങ്കിന്‍റെ ആദ്യ പദ്ധതി. 7500 കോടി ഡോളറാണ് അതിനും ലോക ബാങ്ക് മാറ്റി വച്ചത്. സമാനമായ തുക ഏപ്രിൽ നാലിന് ഇന്ത്യക്ക് ലഭിച്ചിരുന്നു. പരിശോധന കിറ്റുകൾ അടക്കം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കാണ് ആ തുക വിനിയോഗിക്കേണ്ടത്.
രോഗ നിര്‍ണയം, പരിശോധന, ഐസൊലേഷന്‍, ലാബോറട്ടറി, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള എന്നിവ ഒരുക്കാനാണ് സഹായം നൽകിയതെന്നാണ് ലോകബാങ്ക് അധികൃതര്‍ അറിയിച്ചത് .. ലോകരാജ്യങ്ങള്‍ക്കായി 1.9 ബില്ല്യണ്‍ ഡോളർ സഹായത്തിനാണ് ലോകബാങ്ക് തുടക്കമിട്ടിരിക്കുന്നത്.
കോവിഡിനെ നേരിടാൻ വിവിധ രാജ്യങ്ങൾക്ക് ലോകബാങ്ക് ധനസഹായം നൽകുന്നുണ്ട്. 25 രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. ഇന്ത്യക്കാണ് ഏറ്റവും വലിയ സഹായത്തിന് അനുമതി ലഭിച്ചത്.
സാമൂഹിക സുരക്ഷക്ക് അനുവദിച്ച 100 കോടി ഡോളര്‍ സഹായത്തിന്‍റെ ഫലം നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്കുള്ള പദ്ധതികൾക്കാണ് വിനിയോഗിക്കേണ്ടത്. മൂന്നാം ഘട്ടമെന്ന നിലയിൽ ചെറുകിട ഇടത്തരം മേഖലയെ സഹായിക്കുന്ന ഒരു പാക്കേജിന്‍റെ പ്രഖ്യാപനവും ലോക ബാങ്ക് നടത്തുമെന്നാണ് വിവരം. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനും ലോകബാങ്ക് സഹായം നൽകിയിരുന്നു..
കോവിഡ് വ്യാപനം ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുമെന്നും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുമെന്നും ഐക്യരാഷ്ട്ര സംഘന നേരത്തേ അറിയിച്ചിരുന്നു. വികസ്വര രാഷ്ട്രങ്ങളിൽ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎൻ ട്രേഡ് റിപ്പോർട്ടിൽ പറയുന്നു. ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവുമുള്ളത് വികസ്വര രാജ്യങ്ങളിലാണ്
വികസ്വര രാജ്യങ്ങൾക്കാണ് ലോക ബാങ്ക് ആദ്യഘട്ടത്തിൽ സാമ്പത്തിക സഹായം നൽകുന്നത്.. പാക്കിസ്ഥാന് 20 കോടി രണ്ട് ഡോളർ, അഫ്ഗാന് 10 കോടി ഡോളർ, ശ്രീലങ്ക 12.8 കോടി ഡോളർ, മാൽഡിവ്സ് 7 കോടി ഡോളർ എന്നിങ്ങനെയാണ് സാമ്പത്തിക സഹായം നൽകിയിരിക്കുന്നത്. അടുത്ത 15 മാസത്തിനുള്ളിൽ കോവിഡ് പ്രതിരോധത്തിനായി 160 ബില്ല്യൻ യുഎസ് ഡോളർ വിതരണം ചെയ്യുമെന്ന് ലോകബാങ്ക് മാനേജിങ് ഡയറക്റ്റർ അക്സൽ വാൻ ട്രോഡ്സെൻബർഗ് അറിയിച്ചു.
https://www.facebook.com/Malayalivartha
























