മുംബൈയിൽ മെയ് 31വരെ ലോക്ക് ഡൗൺ നീട്ടി; കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെതാണ് തീരുമാനം...ലോക്ക് ഡൗൺ നീട്ടിയ മറ്റു നഗരങ്ങൾ ഇവയാണ്

മഹാരാഷ്ട്രയിൽ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. മുംബൈ, പൂനെ തുടങ്ങിയ ഇടങ്ങളിൽ മെയ് 31 വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെതാണ് തീരുമാനം.
കൊവിഡ് ഹോട്ട്സ്പോട്ടുകളായ, മുംബൈ, പൂനെ, മലേഗാവ്, ഔറംഗാബാദ്, സോളാപുർ തുടങ്ങിയവയാണ് മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടിയിരിക്കുന്ന മറ്റ് നഗരങ്ങൾ . കഴിഞ്ഞദിവസാം തന്നെ ഈ മാസം ലോക്ക് ഡൗൺ തുടരുമെന്ന സൂചനകൾ സംസ്ഥാന സർക്കാർ നൽകിയിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇതിനെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 25,922 ആയി ഉയര്‍ന്നു. 975 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 19,400 പേരാണ്. 5,547 പേര്‍ രോഗമുക്തി നേടി. 15,747 കേസുകളാണ് മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും മുംബൈയിലാണ്.
https://www.facebook.com/Malayalivartha
























