നിക്കക്കള്ളിയില്ലാത്ത ചൈന; ഏഷ്യന്‍ മേഖലയിലെ സാമ്പത്തിക പങ്കാളിത്തത്തിന് വീണ്ടും ഇന്ത്യയെ ക്ഷണിച്ച് ചൈന

നിക്കക്കള്ളിയില്ലാത്ത ചൈനയ്ക്ക് ഇനി എന്തു ചെയ്യണം എന്നറിയാതെ പെടാപാട് പെടുകയാണ്. ഇന്ത്യയെ പാര വച്ച് തകര്‍ക്കാന്‍ ശ്രമിച്ച ചൈന തന്നെ ഇപ്പോള്‍ കാലുപിടിക്കുകയാണ്. ഏഷ്യന്‍ മേഖലയിലെ സാമ്പത്തിക പങ്കാളിത്തത്തിന് വീണ്ടും ഇന്ത്യയെ ക്ഷണിച്ച് ചൈന.
ഏഷ്യന്‍ മേഖലയിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത സംവിധാനത്തിലേക്ക് ഇന്ത്യയെ വീണ്ടും ക്ഷണിക്കാനുള്ള തീരുമാനവുമായി ചൈന മുന്നോട്ട്. ചൈനയുടെ ഉപപ്രധാനമന്ത്രി വാങ് ഷൗ വെന്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് വിവരം പങ്കുവെച്ചത്. മേഖലയിലെ ചൈന നേതൃത്വം നല്‍കുന്ന സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിടില്ലെന്ന നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്. പാകിസ്താന്‍, ശ്രീലങ്ക, മാലിദ്വീപടക്കം ഇന്ത്യയെ ചുറ്റിയുള്ള പ്രദേശങ്ങളില്‍ ചൈന നടത്തുന്ന മുതല്‍മുടക്ക് രാജ്യസുരക്ഷയക്ക് വന്‍ ഭീഷണിയായ സാഹചര്യത്തിലാണ് ഇന്ത്യ തീരുമാനം എടുത്തത്. ആസിയാന്‍ രാജ്യങ്ങളിലെ 10 രാജ്യങ്ങളും 5 വ്യാപാര രാജ്യങ്ങളും ചേരുന്ന വാണിജ്യ കരാറായ ആര്‍സിഈപിയിലാണ് ഇന്ത്യ ഒപ്പിടാതെ നില്‍ക്കുന്നത്. ഇന്ത്യയുടെ തനത് സ്വദേശീ വ്യാപാര ശൃംഖലയ്ക്ക് കനത്ത ആഘാതം ഏല്‍ക്കുമെന്നതിനാലാണ് ഇന്ത്യ പിന്മാറിയത്.
ചൈനയുടെ ആധിപത്യത്തിന് ബദലായി പെസഫിക് മേഖലയിലെ രാജ്യങ്ങളുമായി ചേര്‍ന്നുള്ള വാണിജ്യ വ്യാപാര സഹകരണം ഇന്ത്യ ശക്തമാക്കുകയും ചെയ്തത് ചൈനയ്ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ചൈനയുമായി കരാറില്‍ ഏര്‍പ്പെടാത്തത് മറ്റ് രാജ്യങ്ങള്‍ക്ക് ചൈനയ്ക്കുമേലുള്ള സമ്മതിയും കുറച്ചിരുന്നു.
https://www.facebook.com/Malayalivartha






















