ശുദ്ധികലശത്തിനിറങ്ങിയ രണ്ടു സൈനികർക്ക് വീരമൃത്യു; വേരോടെ പിഴുതെറിയാൻ ഇന്ത്യൻ സേന

ശുദ്ധികലശത്തിനിറങ്ങിയ രണ്ടു സൈനികർക്ക് വീരമൃത്യു. ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ മോട്ടോർ സൈക്കിളിലെത്തിയ ഭീകരർ ബിഎസ്എഫ് ജവാന്മാർക്ക് നേരെ ആക്രമണം നടത്തി. ശേഷം ജവാന്മാരുടെ തോക്കുകളുമായി ഭീകരർ രക്ഷപ്പെട്ടു. മേഖലയിൽ ഇവർക്കായി സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
എന്നാൽ ജമ്മു കശ്മീരില്‍ സുരക്ഷാ സേന തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. ജെയ്ഷെ ഇ മുഹമ്മദ്,ഹിസ്ബുള്‍ മുജാഹിദ്ദീന്‍,ലെഷ്ക്കര്‍ ഇ തോയ്ബ തുടങ്ങിയ ഭീകര വാദ സംഘടനകളുടെ എല്ലാം താഴ്വരയിലെ പ്രവര്‍ത്തനം സേന നിരീക്ഷിക്കുകയായിരുന്നു. താഴ്വരയില്‍ ഭീകരവാദികള്‍ക്ക് സഹായം നല്കുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികളും സേനയുടെ ഭാഗത്ത് നിന്നുണ്ടായി,
തന്ത്രപരമായ സമീപനം സ്വീകരിച്ച സൈന്യം ജമ്മു കാശ്മീര്‍ പോലീസുമായി ചേര്‍ന്നാണ് താഴ്‌വരയില്‍ ഭീകര വാദികളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയത്. ഈ തിരച്ചിലില്‍ ഭീകരവാദികളെ പിടികൂടുന്നതിനും ആയുധ ശേഖരം പിടികൂടുന്നതിനും സൈന്യത്തിന് കഴിഞ്ഞിരുന്നു.
കരുതലോടെ നീങ്ങിയ സൈന്യം കാശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദികള്‍ക്ക് അഭയം നല്കുന്നവരെയും പിടികൂടുകയും ചെയ്തു. ഭീകരരുടെ ഒളിത്താവളം സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കുകയും അതിന് അനുസരിച്ചുള്ള തന്ത്രപരമായ നീക്കവുമാണ് സുരക്ഷാ സേനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
അതേസമയം നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റത്തിന് തയ്യാറെടുക്കുന്നതിനെ ക്കുറിച്ചുള്ള പൂര്‍ണ്ണ വിവരവും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയിട്ടുണ്ട്.
ഏകദേശം അഞ്ഞൂറോളം ഭീകരവാദികള്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞ്കയറ്റത്തിന് തയ്യാറെടുക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം അതീവ ജാഗ്രതയിലായിരുന്നു.
നുഴഞ്ഞ്കയറ്റക്കാരെ സഹായിക്കുന്നതിനായി പാക് സൈന്യം നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയും വെടിവെയ്പ്പും ഷേല്ലാക്രമണവും നടത്തുകയും ചെയ്തിരുന്നു.സുരക്ഷാ സേന പാക് സേനയ്ക്ക് ശക്തമായ് തിരിച്ചടി നല്‍കുകയും ചെയ്തു.
താഴ്വരയില്‍ കര്‍ശന പരിശോധനയാണ് സൈന്യം നടത്തുന്നത്.നിയന്ത്രണ രേഖയിലും സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മടിക്കില്ല എന്ന സൂചനയാണ് സുരക്ഷ സേന നല്‍കുന്നത്.
https://www.facebook.com/Malayalivartha
























