പുതിയ വിവാദത്തിന് വഴിതുറന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി; ചൈനീസ്, ഇറ്റാലിയൻ വൈറസുകളേക്കാൾ ഇന്ത്യൻ വൈറസ് മാരകമാണെന്ന് പ്രസ്താവന ; ഇന്ത്യ ഉദ്ഘാടനം ചെയ്ത പുതിയ റോഡിനെച്ചൊല്ലിയും തർക്കങ്ങൾ

ഇത് ഇന്ത്യയുടെ വിധിയാണ് ,അല്ലെങ്കിൽ കല്ല് വച്ച നുണ പറയേണ്ട കാര്യമുണ്ടോ .ശത്രുക്കളോടു പോലും ഇങ്ങനെയൊന്നും കാണിക്കാൻ പാടില്ല .അത്രയേറെ നിങ്ങൾ ഇന്ത്യയെ......... ,ഇന്ത്യയുടെ ആത്മാവിനെ വേദനിപ്പിച്ചിരിക്കുന്നു .കൃതം അഞ്ചു കൊല്ലങ്ങൾക്കു മുൻപാണ് ഒൻപതിനായിരത്തോളം ജീവൻ കവർന്ന
നേപ്പാളിലെ ആ ഭൂചലനം ഉണ്ടായത് .അന്ന് ഇന്ത്യ നൽകിയ കൈത്താങ്ങിനെ കുറിച്ച് ഓർമയുണ്ടോ
സ്മരണ വേണ്ട ....മനുഷ്യത്വത്തെ കശാപ്പു ചെയ്യുന്ന ഈ നെറികേട് ആർക്കുവേണ്ടിയാണ് കാട്ടിക്കൂട്ടിയത്
ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടിയുള്ള ഈ ഗൂഢതന്ത്രത്തിനു പിന്നിൽ ചരട് വലിക്കുന്നതാരാണ്
എന്നതിനെ പറ്റിയാണ് നയതന്ത്ര വിദഗ്ദ്ധർ ചോദിക്കുന്നത് .വൈറസിന്റെ വ്യാപനം തടയുന്നതിൽ
ചൈന വരുത്തിയ വീഴ്ചയെ പറ്റിയും ചൈന പറയുന്ന കണക്കുകളിലെ പൊരുത്തക്കേടുമെല്ലാം രാജ്യാന്തര
തലത്തിൽ വൻ കോളിളക്കം സൃഷ്ട്ടിക്കുമ്പോൾ അതിനെ വഴിതിരിച്ചു വിടുന്ന വിചിത്രവാദങ്ങളാണ്
നേപ്പാൾ എന്ന ഈ അയൽ രാജ്യം ഉണ്ടാക്കുന്നത് .
ഇന്ത്യൻ പ്രദേശങ്ങൾ സ്വന്തമെന്ന് അവകാശപ്പെട്ട ഭൂപടത്തിനു പിന്നാലെ പുതിയ വിവാദത്തിന് വഴിതുറന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി. എത്തിയിരിക്കുന്നത് കരുതിക്കൂട്ടി തന്നെയാണ് . ചൈനീസ്, ഇറ്റാലിയൻ വൈറസുകളേക്കാൾ ഇന്ത്യൻ വൈറസ് മാരകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങൾക്കു ശേഷം പാർലമെന്റിൽ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിൽ നേപ്പാളിൽ കേവിഡ് കേസുകൾ വ്യാപിച്ചതിന് ഇന്ത്യയെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
‘ഇന്ത്യയിൽ നിന്ന് നിയമവിരുദ്ധ മാർഗങ്ങള്‍ വഴി രാജ്യത്തേക്കു കടക്കുന്നവരിലൂടെ വൈറസ് പടരുന്നുണ്ട്. ശരിയായ പരിശോധനയില്ലാതെ ഇന്ത്യയിൽ നിന്ന് ആളുകളെ എത്തിക്കുന്നതിൽ ചില പ്രാദേശിക പ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും ഉത്തരവാദിത്തമുണ്ട്. ഇന്ത്യൻ വൈറസ് ഇപ്പോൾ ചൈനയേക്കാളും ഇറ്റാലിയനേക്കാളും മാരകമാണെന്നു തോന്നുന്നു. കൂടുതൽ പേർ ഇവിടെ രോഗബാധിതരാകുന്നു’– അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാദുര, ലിപുലെഖ് പ്രദേശങ്ങൾ എന്തു വില കൊടുത്തും നേപ്പാൾ തിരികെ കൊണ്ടുവരുമെന്നും ഒലി പറഞ്ഞു. ഇന്ത്യയുടെ ഭാഗമായ ലിംപിയാദുര, ലിപുലെഖ്, കാലാപാനി എന്നിവ ഉൾപ്പെടുന്ന പുതിയ ഭൂപടം നേപ്പാൾ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. ഇന്ത്യ ഉദ്ഘാടനം ചെയ്ത പുതിയ റോഡിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള വിള്ളൽ ഇത് വർധിപ്പിച്ചു.
ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ഇന്ത്യയുമായുള്ള പടിഞ്ഞാറൻ അതിർത്തി നിർവചിക്കാൻ ബ്രിട്ടിഷ് കൊളോണിയൽ ഭരണാധികാരികളുമായുള്ള 1816ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് നേപ്പാൾ അവകാശപ്പെടുന്നത്. 1962ലെ ഇന്ത്യ–ചൈന യുദ്ധം മുതൽ ഇന്ത്യൻ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും ലിംപിയാദുര, കാലാപാനി മേഖലകൾ തന്ത്രപ്രധാനമായ പ്രദേശങ്ങളാണെന്ന് നേപ്പാൾ അവകാശപ്പെടുന്നു.ഇതിനു പിന്നാലെയാണ് സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി കുപ്രചാരം നടത്താൻ നേപ്പാൾ ശ്രമിക്കുന്നത് .
മേയ് എട്ടിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസിനെ ചൈനയിലെ കൈലാസ് മാനസരോവറുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെ നേപ്പാൾ ഇതിൽ പ്രതിഷേധിക്കുകയും പ്രദേശത്ത് സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ പിത്തോറഗർഹ് ജില്ലയിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.എന്നാൽ ഇതിനെ അംഗീകരിക്കാം തയ്യാറാകത്തെ പ്രതികാര ബുദ്ധിയുമായി നിലകൊള്ളുകയാണ് നേപ്പാൾ പ്രധാനമന്ത്രി.
https://www.facebook.com/Malayalivartha
























