ഉംപുന്‍ ചുഴലികാറ്റിന്റെ ആറുമണിക്കൂര്‍ നീണ്ട സംഹാര താണ്ഡവത്തില്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെള്ളം കയറി

ഉംപുന്‍ ചുഴലികാറ്റിന്റെ ആറുമണിക്കൂര്‍ നീണ്ട സംഹാര താണ്ഡവത്തില്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെള്ളം കയറി. റണ്‍വേയില്‍ വെള്ളം നിറയുകയും വിമാനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം താത്ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
നിലവില്‍ കാര്‍ഗോ വിമാനങ്ങളും മറ്റു രാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള വിമാനങ്ങളും മാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, ഉംപുന്‍ ചുഴലികാറ്റിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ 12 പേര്‍ മരിച്ചു.മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തിലാണ് പശ്ചിമബംഗാളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
https://www.facebook.com/Malayalivartha
























