ഇത് വരെ എത്തിയത് ഇരുപതിനായിരം പേർ; സ്വകാര്യ വിമാനങ്ങളെയും ഈ ദൗത്യത്തിന്റെ ഭാഗമാക്കുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് പൂരി

വന്ദേ ഭാരത് മിഷനിലൂടെ ഇരുപതിനായിരം പേർ നാട്ടിൽ തിരിച്ചെത്തിയതായി കേന്ദ്ര മന്ത്രി ഹർദീപ് പൂരി അറിയിച്ചു. സ്വകാര്യ വിമാനങ്ങളെയും ഇതിന്റെ ഭാഗമാക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. കോവിഡ് 19 വ്യാപിച്ചതോടെ ലോകം ഒന്നടങ്കം ലോക്ക് ഡൗണില്‍ ആയി. ഇതിന് പിന്നാലെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ വന്ദേ ഭാരത് മിഷനിലൂടെ ഇന്ത്യ തിരികെയെത്തിക്കുകയാണ്.
ഇന്ത്യക്കാരെയും വഹിച്ചു കൊണ്ടുള്ള 19 വിമാനങ്ങളാണ് വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഗൾഫ് രാജ്യങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ പ്രവാസികള്‍ എത്തിയിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളും ഉള്‍പ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























