ഉഗ്രഭാവത്തിലെത്തിയ ഉംപുന്‍ കശക്കി എറിഞ്ഞത് നൂറോളം ജീവനുകൾ; ഡയലോഗിൽ കാര്യമില്ല മോദിജി പറന്നിറങ്ങണം; പശ്ചിമബംഗാളിലും ഒഡിഷ തീരത്തുമായി ദുരന്തം വിതച്ച് ഉംപുൺ ചുഴലിക്കാറ്റ്

പശ്ചിമബംഗാളിലും ഒഡിഷ തീരത്തുമായി ദുരന്തം വിതച്ച് ഉംപുൺ ചുഴലിക്കാറ്റ്. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇന്ത്യയിലും ബംഗ്ലാദേശിലുമായി 84 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബംഗാളിലെ കിഴക്കന്‍ മദിനിപുര്‍ ജില്ലയിലെ ദിഗ തീരത്ത് ബുധനാഴ്ച 2.30നാണ് കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങിയത്.
ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ മാത്രം 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കൊൽക്കത്തയിൽ മാത്രം മരണം 15 ആയി. വീട് തകർന്നുവീണും, വീടിന് മുകളിൽ മരണം വീണും, തകർന്നുവീണ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളുണ്ടായതെന്നും മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി.
''ഇങ്ങനെയൊരു ദുരന്തം എന്‍റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇത് സർവനാശമായിരുന്നു. പ്രകൃതിയുടെ താണ്ഡവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പശ്ചിമബംഗാൾ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി സംസ്ഥാനത്തിന് വേണ്ട സഹായധനം നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചിരുന്നു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു'', മമതാ ബാനർജി പറഞ്ഞു. ഒരു ലക്ഷം കോടിയുടെ നഷ്ടമെങ്കിലും ഉംപുൺ വീശിയടിച്ചതിലൂടെ സംസ്ഥാനത്തിന് ഉണ്ടായെന്നാണ് കണക്കുകൂട്ടൽ. കൊവിഡിനേക്കാൾ ഭീതിദമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും മമതാ ബാനർജി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ നിന്നുള്ള ദശ്യങ്ങള്‍കണ്ടു. ഈ വെല്ലുവിളി നിറഞ്ഞ മണക്കൂറില്‍ രാജ്യം മുഴുവന്‍ പശ്ചിമ ബംഗാളിനൊപ്പമുണ്ടെന്നും അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും' പ്രധാനമന്ത്രി മോദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ നാശനഷ്ടം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാനം സന്ദര്‍ശിക്കാന്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടു. 'നിലവിലെ സ്ഥിതിഗതികള്‍ ശരിയല്ല, ഞാന്‍ പ്രധാനമന്ത്രിയോട് സന്ദര്‍ശനം നടത്താന്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഞാന്‍ ഹെലികോപ്ടറില്‍ നാശനഷ്ടം വിലയിരുത്തും.' മമത പറഞ്ഞു.
ബംഗാളില്‍ കനത്ത നാശനഷ്ടമാണ് ഉംപുന്‍ ചുഴലിക്കാറ്റ് വിതച്ചത്. 185 കിമി വേഗതയില്‍ വീശിയടിച്ച കാറ്റില്‍ കൊല്‍ക്കത്തയില്‍ 15 പേരും 24 പര്‍ഗാനാസില്‍ 18 പേരുമാണ് മരിച്ചത്. ഹൗറയിലും നിരവധി ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പതിനായിരത്തിലേറെ വീടുകള്‍ തകര്‍ന്നതായും മരങ്ങള്‍ കൂട്ടത്തോടെ കടപുഴകി വീണതോട റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ കൊല്‍ക്കത്ത വിമാനത്താവളം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയിരുന്നു. ചുഴലിക്കാറ്റ് ബംഗാളിനെ പൂര്‍ണമായും തകര്‍ത്തതായും മമത പറഞ്ഞു.
12 പേര്‍ മരിച്ചെന്നാണ് ഇന്നലെ സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇന്ന് ഉച്ചയോടെയാണ് 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് വന്‍ ദുരന്തം വിതച്ച സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രസഹായം വേണമെന്നും പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കാന്‍ തയ്യാറാവണമെന്നും മമത പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ ബംഗാള്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
ഉംപുണ്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിലായി. റണ്‍വേയും വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡുമെല്ലാം വെള്ളത്തില്‍ മുങ്ങി. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം താത്ക്കാലികമായി നിര്‍ത്തിവെച്ചു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളുമാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഉംപുണ്‍ ബംഗാളില്‍ വീശിയടിച്ചത്. ഇത് മഹാദുരന്തമാണെന്നും യുദ്ധസമാനസാഹചര്യമാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ 12 പേരാണ് മരിച്ചത്. ചുഴലിക്കാറ്റ് മൂലം ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു
എന്നാൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണവകുപ്പിന്‍റെയും എൻഡിആർഎഫിന്‍റെയും, സംസ്ഥാനദുരന്തനിവാരണ അതോറിറ്റിയുടെയും കൃത്യമായ മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമാണ് മരണസംഖ്യ കുറച്ചതെന്ന് എൻഡിആർഎഫ് അവകാശപ്പെട്ടു. ഒഡിഷ 24 മണിക്കൂറിനകം സാധാരണനിലയിലേക്ക് എത്തും.
അടുത്ത രണ്ട് ദിവസം ബംഗ്ലാദേശിൽ കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ കോക്സ് ബസാറടക്കം നിരവധി ഇടങ്ങളിൽ കനത്ത മഴ തുടരുകയാണ്. എട്ട് ലക്ഷത്തി അമ്പതിനായിരത്തോളം രോഹിങ്ക്യൻ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന കോക്സ് ബസാറിലുണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾ ചെറിയ ദുരന്തമാകില്ല വരുത്തിവയ്ക്കുക എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മഴ കൂടി കനക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ബംഗ്ലാദേശ് സർക്കാർ.
മുന്‍കരുതല്‍ നടപടി എന്നോണം പശ്ചിമ ബംഗാളില്‍ 5 ലക്ഷം പേരെയും, ഒഡീഷയില്‍ 1.58 ലക്ഷം പേരെയും മറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ മേല്‍പ്പാലങ്ങള്‍ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിനായി നാവിക സേനയുടെ 20 സംഘങ്ങളേയും വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























