രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ യാത്രികർക്കുള്ള പൊതുനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ യാത്രികർക്കുള്ള പൊതുനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ആഭ്യന്തര വിമാനസര്‍വ്വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഉണ്ടായിരിക്കണം. എന്നാൽ തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകളുടെ യാത്രാസമയത്തെ മുന്‍നിര്‍ത്തി നിരക്ക് നിശ്ചയിച്ചതായും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകളിലെ യാത്രക്കാരെപ്പോലെ ദീര്‍ഘദൂര യാത്ര ഇവിടെ ആവശ്യമായിവരുന്നില്ല. താരതമ്യേന ചെറിയ ദൂരത്തേയ്ക്കുള്ള യാത്രയാണ് ആഭ്യന്തര സര്‍വീസുകളില്‍ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആഭ്യന്തര വിമാനസര്‍വീസുകള്‍ യാത്രാസമയത്തെ മുന്‍നിര്‍ത്തി ഏഴ് വിഭാഗങ്ങളായി തിരിച്ചായിരിക്കും ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുക. 40 മിനിറ്റു മുതല്‍ 210 മിനിറ്റുവരെയുള്ള യാത്രകള്‍ക്ക് കുറഞ്ഞ/പരമാവധി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ഇടയ്ക്കുള്ള തുകയ്ക്കായിരിക്കും ടിക്കറ്റ് വില്‍ക്കാനാകുക.
മെട്രോ നഗരങ്ങളില്‍നിന്ന് മറ്റു നഗരങ്ങളിലേയ്ക്ക് മൂന്നില്‍ ഒന്ന് വിമാനങ്ങള്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഒരു വിമാനത്തിലെ 40 ശതമാനം സീറ്റുകളില്‍ യാത്ര അനുവദിക്കും. ആഴ്ചയില്‍ 100-ല്‍ അധികം വിമാനങ്ങള്‍ സര്‍വീസ് നടത്തും. ആഭ്യന്തര സര്‍വീസുകള്‍ നടത്തിയുള്ള അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്നും മന്ത്രി പറഞ്ഞു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ 20,000-ല്‍ അധികം പേരെ രാജ്യത്ത് തിരികെയെത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ആദ്യത്തേതിന്റെ ഇരട്ടി പേരെ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ തിരികെയെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യയ്ക്കു പുറമേ സ്വകാര്യ വിമാനക്കമ്പനികളെയും വന്ദേഭാരത് മിഷന്റെ ഭാഗമാക്കും.
മറ്റു രാജ്യങ്ങളില്‍നിന്ന് എല്ലാവരെയും തിരികെയെത്തിക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്നും പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ തിരിച്ചെത്തിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























