കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ 2600 ശ്രമിക് ട്രെയിനുകള്‍ കൂടി

കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി അടുത്ത 10 ദിവസത്തിനുള്ളില്‍ 2,600 പ്രത്യേക ശ്രാമിക് ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ്. ജൂണ്‍ ഒന്നുമുതല്‍ 200 എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്നും ബുക്കിങ് ആരംഭിച്ചതായും റെയില്‍വേ ചെയര്‍മാന്‍ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന ശ്രാമിക് ട്രെയിനുകള്‍ക്ക് പുറമെയാണ് പുതിയ ട്രെയിനുകളും അനുവദിച്ചത്.
രാജ്യത്ത് ഇതിനകം 1000 ടിക്കറ്റ് കൌണ്ടറുകളാണ് ആരംഭിച്ചിട്ടുള്ളത്. കുടുതല്‍ കൌണ്ടറുകള്‍ വരും ദിവസങ്ങളില്‍ തുറക്കും. കഴിഞ്ഞ നാല് ദിവസങ്ങളിലെ കണക്കെടുത്ത് പരിശോധിക്കുമ്‌ബോള്‍ പ്രതിദിനം 260 ശ്രാമിക് ട്രെയിനുകളാണ് ലക്ഷക്കണക്കിന് യാത്രക്കാരുമായി സര്‍വീസ് നടത്തിയിട്ടുള്ളത്. എന്നാല്‍ ലോക്ക്‌ഡൌണിന് മുമ്ബ് ഈടാക്കിയിരുന്ന തുക തന്നെയാണ് ഇപ്പോഴും ഈടാക്കിക്കൊണ്ടിരിക്കുന്നതെന്ന് യാദവ് പറഞ്ഞത്.
https://www.facebook.com/Malayalivartha