മമത ചോദിച്ചു മോദി ചെവികൊണ്ടു; ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ബംഗാളില്‍ തകിടം മറിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു

ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ബംഗാളില്‍ തകിടം മറിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പുനഃസ്ഥാപിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമത്തില്‍ സഹായിക്കാനായി ഇന്ത്യന്‍ സംഘത്തിന്റെ അഞ്ച് സംഘങ്ങളാണ് സംസ്ഥാനത്തേക്ക് എത്തി
ലോക്ക്ഡൗണിന്റെ പരിധിക്കുള്ളില്‍ നിന്ന് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഉംപുന്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. പിഎം മോദി ബംഗാള്‍ സന്ദര്‍ശിക്കുകയും അടിയന്തിര സഹായമായി 1000 കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, ദേശീയ ദുരന്ത നിവാരണസേന ബംഗാളില്‍ 10 ടീമുകളെക്കൂടി രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.
മമതാ ബാനര്‍ജി സര്‍ക്കാര്‍ ആവശ്യപ്പെട്ട് മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു എന്നതാണ് എടുത്തുപറയേണ്ടത്. കേന്ദ്ര നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന മമതയുടെ അഭ്യര്‍ഥന മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ബംഗാളിലെ ദുരന്ത മേഖല വ്യോമമാര്‍ഗം നിരീക്ഷിച്ചിരുന്നു. മമതാ ബാനര്‍ജിയും ഗവര്‍ണറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കൊല്‍ക്കത്തയിലും സമീപ ജില്ലകളിലുമാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലാണ് കനത്ത നാശമുണ്ടായത്. ഇവിടെയും സൈനികരെ വിന്യസിച്ചു. അഞ്ച് സംഘം സൈനികര്‍ കൊല്‍ക്കത്തിയിലെത്തിയെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. റോഡിലെയും മറ്റും തടസങ്ങള്‍ നീക്കുകയാണ് സൈനികരുടെ പ്രഥമ ദൗത്യം. മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ടോളിഗഞ്ച്, ബല്ലിഗഞ്ച്, ബെഹല തുടങ്ങിയ തെക്കന്‍ കൊല്‍ക്കത്തയിലെ പ്രധാന തെരുവുകളിലെല്ലാം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ന്യൂ ടൗണ്‍, സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബര്‍ എന്നിവിടങ്ങളിലും സൈനികരെ വിന്യസിച്ചു. ഓഫീസര്‍മാര്‍, ജൂനിയര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 35 പേരടങ്ങുന്ന അഞ്ച് സൈനിക സംഘത്തെയാണ് വിന്യസിച്ചതെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
സമീപ കാലത്ത് പശ്ചിമ ബംഗാള്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തമാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായത്. അടിസ്ഥാന സൗകര്യം എല്ലാ ജനങ്ങള്‍ക്കുമെത്തിക്കണമെങ്കില്‍ രാപ്പകലില്ലാതെ പ്രയത്‌നിക്കണമെന്ന് ബംഗാള്‍ ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെട്ടു. റെയില്‍വെ, സ്വകാര്യ മേഖല എന്നിവയുടെ സഹായവും മമത സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ആയിരക്കണക്കിന് മരങ്ങളാണ് കടപുഴകിയത്. പല മേഖലകളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘത്തെ നേരത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ബംഗാളില്‍ ഉംപുന്‍ ചുഴലിക്കാറ്റടിക്കാന്‍ തുടങ്ങിയത്. ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് മമത ബാനര്‍ജി പറയുന്നത്. ബംഗാളിന് 1000 കോടിയുടെയും ഒഡീഷയ്ക്ക് 500 കോടിയുടെയും സാമ്ബത്തിക സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha