മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കോവിഡ്
മുന്‍മുഖ്യമന്ത്രിയും മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ആദ്യ പരിശോധനയില്‍തന്നെ ചവാന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അശോക് ചവാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കുടുബത്തെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു.
കോവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ കുതിച്ചുയരുകയാണ്. ഞായറാഴ്ച മാത്രം 3041 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. 58 പേര് ഞായറാഴ്ച മാത്രം മരിച്ചു. ഇതുവരെ 50,231 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,996 പേര് ചികിത്സയിലുണ്ട്. 14,600 പേര് രോഗമുക്തരായി. മരണം 1635.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചത് രോഗം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തതിനാല്‍ മേയ് 31 ശേഷവും ലോക്ഡൗണ്‍ നീട്ടേണ്ടി വരുമെന്നാണ്. രാജ്യത്ത് തുടര്‍ച്ചയായി അഞ്ചാം ദിവസവും ആറായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച 6575 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണം 4014 ആയി. 57,429 പേര് രോഗമുക്തരായി. 1,38,041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha