Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?


മോദി വന്നിട്ടും മൈന്‍ഡ് ചെയ്തില്ല! ശ്രീലേഖ കട്ടകലിപ്പിലോ..? ആരും ഇത് തെറ്റിദ്ധരിക്കേണ്ട; വിശദീകരണവുമായി മുന്‍ ഡിജിപി..കുത്തിതിരുപ്പ് മാമാ മാധ്യമങ്ങളോട് മറുപടി..


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...

ചൈനയുടെ തുക്കടാ ശക്തി പോരാ ഇന്ത്യയോട് മുട്ടാൻ; വീറോടെ ഇന്ത്യൻ സേന; പേടിച്ചരണ്ട് ചൈനിസ് സൈന്യം

27 MAY 2020 09:30 PM IST
മലയാളി വാര്‍ത്ത

ലോകത്ത് രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 1962-ലെ സമ്പൂര്‍ണയുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് അതിര്‍ത്തിയില്‍ അരങ്ങേറിയിട്ടുള്ളത്. 1975-നും ശേഷം വലിയതോതില്‍ വെടിവയ്പു പോലും ഉണ്ടായിട്ടില്ല.

ഇന്ത്യയുടെ കാര്യം ബഹുകഷ്ടമാണ്. കിഴക്കും പടിഞ്ഞാറുമുള്ള അതിര്‍ത്തി രാജ്യങ്ങളുമായി ഇന്ത്യ നേരത്തെ യുദ്ധം ചെയ്തിട്ടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങാൻ ചൈന രണ്ടാമതൊന്നു ആലോചിക്കും. ഇതിന് കാരണങ്ങൾ നിരവധിയാണ്. ചൈനയുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ പ്രകോപിപ്പിച്ചാൽ അത് അവര്‍ക്ക് തന്നെ വലിയ തിരിച്ചടിയാകും.

അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ തെളിയുമ്പോള്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് ചൈനയുടെ സൈനികശേഷിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു കഴിയുമോ എന്നത്. ചൈനയ്ക്ക് സൈനികമായി മുന്‍തൂക്കമുണ്ടെങ്കിലും ഇന്ത്യന്‍ സൈന്യവും ഒട്ടും പിന്നിലല്ല. 23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും.

എന്നാൽ അത് കണ്ട ചൈനക്ക് കാര്യമില്ല കാരണം സായുധമായി ചൈന ഏറെ മുന്നിലാണെങ്കിലും അത്രയെളുപ്പത്തില്‍ അവര്‍ക്ക് ഇന്ത്യയെ ആക്രമിക്കാനാകില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഇതില്‍ പ്രധാനം. ഇന്ത്യക്കെതിരെ ഫലപ്രദമായി വ്യോമാക്രമണം നടത്തണമെങ്കില്‍ ചൈനക്ക് അവരുടെ പോര്‍വിമാനങ്ങള്‍ ടിബറ്റിലെത്തിക്കേണ്ടി വരും. ആകെ പോര്‍വിമാനങ്ങള്‍ 2100ലേറെ വരുമെങ്കിലും ഇവയെല്ലാം ഒരിക്കലും ടിബറ്റിലെത്തിക്കാനാകില്ല.

ടിബറ്റില്‍ ആകെയുള്ളത് അഞ്ച് വിമാനത്താവളങ്ങള്‍ മാത്രമാണ്. വ്യോമാക്രമണം കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ 200 കിലോമീറ്ററില്‍ കുറഞ്ഞ ദൂരത്ത് കൂടുതല്‍ വിമാനത്താവളങ്ങളുണ്ടാകണം. അപ്പോള്‍ മാത്രമാണ് പോര്‍വിമാനങ്ങള്‍ക്ക് ദിശമാറ്റേണ്ടി വന്നാല്‍ തൊട്ടടുത്തുള്ള വിമാനത്താവളത്തില്‍ ഇറങ്ങാനാവുക. 450ഉം 550ഉം 750ഉം കിലോമീറ്ററാണ് ടിബറ്റിലെ വിമാനത്താവളങ്ങള്‍ തമ്മിലെ ദൂരം. ഇനി ഗര്‍ഗുന്‍സ വിമാനത്താവളം ഇന്ത്യക്ക് തകര്‍ക്കാനായാല്‍ ടിബറ്റിലെ വിമാനത്താവളങ്ങള്‍ തമ്മിലുള്ള കുറഞ്ഞ ദൂരം 1500 കിലോമീറ്ററാകും. അതുകൊണ്ട് ആയുധശേഷിയിലേയും പ്രതിരോധരംഗത്തേയും മുന്‍തൂക്കം ചൈനക്ക് ഇന്ത്യക്കുമേല്‍ പ്രയോഗിക്കുക അത്രയെളുപ്പമല്ല.

പ്രതിരോധച്ചെലവിന്റെ കാര്യത്തില്‍ ചൈന ഏറെ മുന്നിലാണ് - 261.1 ബില്യൻ ഡോളര്‍. ഇന്ത്യയുടേത് 71.1 ബില്യൻ ഡോളര്‍. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങള്‍ ചൈനയ്ക്കുള്ളപ്പോള്‍ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്‌ടേഴ്‌സിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമില്ല. ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും.

ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വന്‍കിട പോര്‍ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോര്‍വെറ്റ് പോര്‍ക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോള്‍ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോര്‍വെറ്റ് പോര്‍കപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോള്‍ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.

ഈ സാഹചര്യത്തിലാണ് ചൈനയുടേയും ഇന്ത്യയുടേയും പ്രതിരോധ ശേഷി താരതമ്യം ചെയ്യുന്നത്. ചൈനയിലെ സജീവ സൈനികരുടെ എണ്ണം 20 ലക്ഷമാണെങ്കില്‍ ഇന്ത്യയിലത് 13 ലക്ഷമാണ്. 179 ബില്യണ്‍ ഡോളറാണ് ചൈനീസ് പ്രതിരോധ ബജറ്റ് അതുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിലൊന്ന് മാത്രമാണ് ഇന്ത്യയുടെ (66.9 ബില്യണ്‍ ഡോളര്‍) ബജറ്റ്. ലോകത്ത് യുഎസിനു പിന്നാലെ ഏറ്റവുമധികം തുക പ്രതിരോധ മേഖലയ്ക്ക് ചെലവഴിക്കുന്ന രാജ്യമാണ് ചൈന.

ടാങ്കുകളുടെ എണ്ണമെടുത്താല്‍ ചൈനക്ക് 13000ത്തിലധികമുണ്ട്. ഇന്ത്യക്ക് 4100 ടാങ്കുകള്‍ മാത്രമാണുള്ളത്. സായുധവാഹനങ്ങള്‍ ചൈനക്ക് 40000 ത്തിലേറെ വരുമെങ്കില്‍ ഇന്ത്യക്ക് 2800 മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്ടര്‍മാരുടെ എണ്ണമെടുത്താല്‍, ചൈനയുടെ 2050ന് ഇന്ത്യന്‍ മറുപടി 266 ആണ്.

∙നി നാവികസേനയുടെ ശക്തി നോക്കിയാല്‍ ചൈനക്ക് 76 മുങ്ങിക്കപ്പലുണ്ടെങ്കില്‍ ഇന്ത്യക്ക് 16 എണ്ണം മാത്രമാണുള്ളത്. 3000 പോര്‍വിമാനങ്ങളാണ് ചൈനക്കുള്ളത്. ഇന്ത്യക്ക് 2000ത്തോളം പോര്‍വിമാനങ്ങളുണ്ട്. ചൈനയിലെ വിമാനത്താവളങ്ങളുടെ എണ്ണം 507 ആണെങ്കില്‍ ഇന്ത്യയിലത് 346 ആണ്. 1990കള്‍ക്കു ശേഷം അതിവേഗത്തിലാണ് പ്രതിരോധ രംഗത്ത് ചൈന കുതിക്കുന്നതെന്നതും ആശങ്കക്കിടയാക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി ഊബർ ഡ്രൈവറെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  (7 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ കോടതി 28ന് വിധിപറയും.... രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ അപേക്ഷ നൽകി എസ്.ഐ.ടി  (24 minutes ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്  (36 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?  (46 minutes ago)

ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി വിഷ്ണു പൊലീസ് പിടിയിൽ  (47 minutes ago)

വാഹനാപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം...‌  (52 minutes ago)

ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണനയിൽ...  (1 hour ago)

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരം....  (1 hour ago)

R-Sreelekha- വിശദീകരണവുമായി മുന്‍ ഡിജിപി  (1 hour ago)

ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും....  (1 hour ago)

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു...  (1 hour ago)

കോടതി കേസുകളിൽ വിജയം, ദാമ്പത്യ ഐക്യം! ഈ രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (2 hours ago)

ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ  (2 hours ago)

മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറി തട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരിക്ക് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends