രണ്ടാം മോദി സർക്കാരിന് ഇന്ന് ഒരു വർഷം; കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളുടെ നായകൻ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ ഉയർത്തി ബിജെപി, വെർച്വൽ റാലികളും സാമൂഹിക അകലം പാലിച്ചുളള ഹൈടെക് പ്രചാരണ പരിപാടികളുമായി ലോക്ഡൗൺ വേളയിലും ബിജെപി സജീവം

രണ്ടാം മോദി സർക്കാരിന് ഇന്ന് ഒരു വർഷം പൂർത്തിയാകും. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളുടെ നായകൻ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ ഉയർത്തിയാണ് ബിജെപിയുടെ പ്രചാരണം. വെർച്വൽ റാലികളും സാമൂഹിക അകലം പാലിച്ചുളള ഹൈടെക് പ്രചാരണ പരിപാടികളുമായി ലോക്ഡൗൺ വേളയിലും ബിജെപി സജീവമാണ്. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഢ വൈകീട്ട് 4ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ദേശീയ ജനാധിപത്യ സഖ്യ (എൻ.ഡി.എ) സർക്കാറിന് ശനിയാഴ്ച ഒരുവയസ് തികഞ്ഞു. കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഓൺലൈനായി നടത്താനാണ് ബി.ജെ.പി തീരുമാനം. സർക്കാറിൻെറ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരുമാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്കും ഇന്ന് തുടക്കമാകും.
ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ എങ്ങനെ തിരിച്ചുവരും എന്നതിനെപ്പറ്റി വലിയ സംവാദങ്ങള്‍ നടക്കുന്നുണ്ട്. ഐക്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി കൊറോണ വൈറസിനെതിരെ പോരാടി ലോകത്തെ ആശ്ചര്യപ്പെടുത്തിയവരാണ് നമ്മള്‍. അതുപോലെ തന്നെ, സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിലും, നാം ലോകത്തിനു തന്നെ മാതൃകയാകുമെന്നു എല്ലാവരും വിശ്വസിക്കുന്നു. തന്റെ സര്‍ക്കാരിന്റെ രണ്ടാംെ വാര്‍ഷികത്തോടനുബന്ധിച്ച് പൗരന്മാരെ സംബോധന ചെയ്ത് എഴുതിയ കത്തില്‍ മോദി പറഞ്ഞു.
അതോടൊപ്പം തന്നെ കൊവിഡ് ലോകത്തെയും രാജ്യത്തെയും പ്രതിസന്ധിയില്‍ ആക്കുമ്പോള്‍ രോഗപ്രതിരോധ നീക്കങ്ങളുടെ വിജയം മോദിക്ക് മുന്നോട്ടുള്ള പാതയിൽ പ്രധാനമാണ്. സാമ്പത്തിക രംഗം ആടിയുലയുമ്പോള്‍ പ്രതിസന്ധി മറികടക്കാൻ പ്രഖ്യാപിച്ച പരിഷ്ക്കാരങ്ങൾക്ക് നിയമഭേദഗതിയും അനിവാര്യമാണ്. ഇതിനുള്ള പിന്തുണ പാർലമെൻറിൽ ഉറപ്പിക്കണം. തൊഴിലാളികളുടെ മടക്കത്തിന്‍റെ കാഴ്ച ഏല്‍പ്പിച്ച ആഘാതത്തിനൊപ്പം വ്യാപകമായ തൊഴിൽ നഷ്ടവും സർക്കാരിനെ വരുംനാളുകളിൽ ഉലയ്ക്കും. തല്‍ക്കാലം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഇടിക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല എന്നതിൽ മാത്രമാണ് ഭരണപക്ഷത്തിന് ആശ്വാസം. ഒന്നാം വാർഷികമായ ഇന്ന് 1000 ഓൺലൈൻ സമ്മേളനങ്ങൾ സംഘടിപ്പിക്കും. രാജ്യവ്യാപകമായി 500 ഓൺലൈൻ റാലികളും വെർച്വൽ സമ്മേളനങ്ങളും നടത്തും.
അതോടൊപ്പം തന്നെ സ്വാശ്രയ ഇന്ത്യ പദ്ധതി വിവരിക്കുന്ന പ്രധാനമന്ത്രിയുടെ കത്ത് രാജ്യത്തെ പത്തു കോടി കുടുംബങ്ങൾക്കിടയിൽ വിതരണം ചെയ്യും. 303 സീറ്റിന്റെ തിളക്കം. അമിത് ഷായെ ആഭ്യന്തരമന്ത്രി കസേരയിൽ ഇരുത്തി തുടക്കം. ചരിത്രമെഴുതിയ രണ്ടാം ഇന്നിങ്സിൽ മലയാളി സാന്നിധ്യമായി വി മുരളീധരൻ. ബിജെപിയുടെ പ്രകടന പത്രികയിൽ ഒതുങ്ങിക്കിടന്ന വാഗ്ദാനങ്ങൾ യാഥാർഥമായ നിർണായക രാഷ്ട്രീയ വർഷം. ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി എടുത്തുകളഞ്ഞു. കേന്ദ്ര ഭരണ പ്രദേശങ്ങളായി പുന:സംഘടിപ്പിച്ചു. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചും ആശയ വിനിയമയ സാധ്യകൾ അടച്ചും താഴ്വരയെ നിയന്ത്രണത്തിലാക്കി. വീട്ടുതടങ്കലിലായിരുന്ന ചില നേതാക്കളെ വിട്ടയച്ചു. ചിലർ ഇപ്പോഴും തടവിൽ തുടരുന്നു.
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ട്രസ്റ്റ് പ്രഖ്യാപിച്ചു. എൻഐഎ, യുഎപിഎ നിയമത്തിലെ പൊളിച്ചെഴുത്തും മുത്തലാഖ് നിരോധന ബില്ലിന് ഇരുസഭകളിലും ലഭിച്ച അംഗീകാരവും ബിജെപിയുടെ പാർലമെന്റിലെ സഭാതന്ത്രമികവിന്റെ അടയാളങ്ങളായി. കർണാടകയിലും മധ്യപ്രദേശിലും കൈവിട്ട അധികാരം തിരികെ പിടിച്ചു. മഹാരാഷ്ട്രയിൽ പക്ഷെ കണക്കൂട്ടലുകൾ പിഴച്ചു.2014ന് സമാനമായി മൃഗീയ ഭൂരിപക്ഷത്തോടെയാണ് എൻ.ഡി.എ 2019 മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറിയത്. ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി. 545 ലോക്സഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 303 സീറ്റുകളാണ് ബി.ജെ.പിക്ക് മാത്രം കിട്ടിയത്. ഘടകകക്ഷികളുടെ സീറ്റുകളും ചേർത്താൽ അത് 353 ആകും.
അധികാരത്തിൽ വന്ന ശേഷം മുത്തലാഖ്, കശ്മീരിൻെറ പ്രത്യേക പദവി നൽകുന്ന ആർട്ടിക്ക്ൾ 370 റദ്ദാക്കൽ, പൗരത്വ ഭേദഗതി നിയമം, ആേയാധ്യയിലെ രാമക്ഷേത്ര നിർമാണം തുടങ്ങി ബി.ജെ.പി.യുടെ പ്രഖ്യാപിത നിലപടുകൾ നിയമപരമായി നടപ്പിലാക്കി എടുക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധി, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ, 53 പേരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ ഡൽഹി കലാപം എന്നിവ സർക്കാറിൻെറ തലവേദനയായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന കോറോണ വൈറസിനെ എങ്ങനെ പിടിച്ചുകെട്ടുമെന്നതുമാണ് സർക്കാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
കോവിഡ് പ്രതിരോധിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സുരക്ഷിത താവളമായി നില്‍ക്കുന്നത് ഇതുവരെ കാണിച്ച ക്ഷമകൊണ്ടാണ്. അത് തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോട് അനുബന്ധിച്ച് ജനങ്ങള്‍ക്കുള്ള സന്ദേശത്തിലാണ് മോദിയുടെ വാക്കുകള്‍. ലോക്ഡൗണ്‍ നാലാംഘട്ട നാളെ അവസാനിക്കാനിരിക്കെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അസൗകര്യങ്ങള്‍ ദുരന്തങ്ങളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ നിയമങ്ങളും നിയന്ത്രണങ്ങളും ജനം പാലിച്ചേ മതിയാകു. ഇന്ത്യയെ കോവിഡ് ബാധിച്ചാല്‍ ലോകത്തിന് ഭീഷണിയാകുമെന്ന് ഭയപ്പെട്ടവര്‍ ഇന്ന് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ഉറ്റുനോക്കുകയാണ്. അതിഥി തൊഴിലാളികള്‍, ചെറുകിയ വ്യവസായ മേഖലയിലുള്ളവര്‍, വഴിയോരകച്ചവടക്കാര്‍ തുടങ്ങിയവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമ്പദ്‍വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തിലും ഇന്ത്യ മാതൃക സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞു.
https://www.facebook.com/Malayalivartha


























