Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

അഞ്ചാംഘട്ട ലോക്ഡൗണ്‍; ഉത്തേജന പാക്കേജുമായി വീണ്ടുംകേന്ദ്രം; നാല് ഘട്ടമായി നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ച ശേഷം നികുതി പരവും, ധനപരവും, നയപരവുമായ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാമത് ഉത്തേജന പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചേക്കും

30 MAY 2020 02:45 PM IST
മലയാളി വാര്‍ത്ത

നാല് ഘട്ടമായി നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ച ശേഷം നികുതി പരവും, ധനപരവും, നയപരവുമായ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാമത് ഉത്തേജന പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചേക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളാണ് ഈ സൂചന നല്‍കിയത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന് ആദ്യം പേരിട്ട 20.97 ലക്ഷം കോടിയുടെ ഒന്നാംഘട്ട ഉത്തേജന പാക്കേജിനു ശേഷമാകും ഈ പാക്കേജിലെ നടപടികള്‍ ഉണ്ടാകുക.

ശരിയായ വിതരണ പരിപോഷണം വഴി സമ്പദ്ഘടനയില്‍ അതിവേഗം വളര്‍ച്ചയുടെ പാതയിലെത്തിക്കാനുള്ള എല്ലാ വഴികളും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാര്‍ച്ച് 26ന് പ്രഖ്യാപിച്ച ആദ്യഘട്ട ഉത്തേജന പാക്കേജില്‍ നിന്നും വിട്ടുപോയവക്ക് കൂടുതല്‍ പ്രാമുഖ്യമാകും രണ്ടാംഘട്ട പാക്കേജിലുണ്ടാകുക.രണ്ട് മാസമായി പ്രഖ്യാപിച്ചിരുന്ന ധനപരവും നയപരവുമായ പരിഷ്‌കാരങ്ങള്‍ തളര്‍ച്ചയിലായ ജനങ്ങളില്‍ വേണ്ടവിധം എത്താത്തതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ മാര്‍ച്ച് ഒന്നിനും മേയ് 15നുമിടയില്‍ 6.45 ലക്ഷം കോടി രൂപയാണ് വായ്പയായി നല്‍കിയെന്നാണ് ധനമന്ത്രാലയം പറയുന്നത്. എന്നാല്‍ ശരിയായ കണക്ക് വളരെ കുറവാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്ഡൗണിന് ശേഷം ലോണ്‍ വിതരണം ആരംഭിക്കും. വ്യവസായങ്ങള്‍ക്ക് ആവശ്യം പണമാണ്. ബാങ്കുകള്‍ പണം അനുവദിച്ച് ആ വായ്പ നല്‍കും എന്നത് നല്ല കാര്യമാണ്. പണം കടംവാങ്ങുന്നവര്‍ ഉടന്‍ അതുപയോഗിച്ച് ലാഭം ഉണ്ടാകും എന്ന് കരുതുന്നില്ല. കാരണം വിപണിയില്‍ അതിനുപാകത്തിനുള്ള ആവശ്യം ഉണ്ടാകുന്നില്ല എന്നത് തന്നെ കാരണം.വിപണിയുടെ ലോക്ഡൗണ്‍ കാലാനന്തര ഉണര്‍വ്വിന് വേണ്ട ബലം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് സര്‍ക്കാരിന്റെ ഈ പാക്കേജുകള്‍ എന്ന് സാമ്പത്തിക വിദഗ്ധന്‍ പറയുന്നു. ജിഎസ്ടി വരുമാനം കുത്തനെ കുറഞ്ഞത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 97597 കോടിയായിരുന്നു മാര്‍ച്ച് മാസത്തില്‍ കേന്ദ്രത്തിന് ലഭിച്ച ജിഎസ്ടി വരുമാനം. അതിന് മുന്‍പുള്ള നാല് മാസങ്ങളില്‍ ഇത് ഒരു ലക്ഷംകോടിക്ക് മുകളിലുമായിരുന്നു. ഏപ്രില്‍ മാസത്തില്‍ വരുമാനം മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ടാകാനാണ് സാധ്യത. നികുതി വരുമാനം കുത്തനെ കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം ചര്‍ച്ച ചെയ്യാനും വിപണിയെ ഉണര്‍ത്തുന്ന നടപടികള്‍ ആലോചിക്കാനും ജിഎസ്ടി കൗണ്‍സില്‍ ജൂണ്‍ ആദ്യവാരം ചേരുന്നുണ്ട്. വിപണിയുടെ ലോക്ഡൗണ്‍ കാലത്തെ തളര്‍ച്ച മാറ്റാന്‍ തുടര്‍ച്ചയായ ഉത്തേജന പാക്കേജുകള്‍ ആവശ്യമാണെന്ന് സര്‍ക്കാരുമായ ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചു. മേയ് 17ഓടെ ഒന്നാംഘട്ട പാക്കേജ് പൂര്‍ത്തിയായി. കൂടുതല്‍ ഉത്തേജന നടപടികള്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കാവുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (19 minutes ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (27 minutes ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (40 minutes ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (43 minutes ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (52 minutes ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (1 hour ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (1 hour ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (2 hours ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (2 hours ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (3 hours ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (3 hours ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

Malayali Vartha Recommends