ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ 50,000 കോടിയുടെ പദ്ധതി

ലോകത്തെ മുന്‍നിരയിലുള്ള 5 മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികളെ ആകര്‍ഷിക്കാനായി 50,000 കോടി രൂപയുടെ 3 പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രോണിക് വ്യവസായ മേഖലയുടെ വികസനം ഉദ്ദേശിച്ചു കൊണ്ടുള്ള ഈ പദ്ധതിയുടെ ആനുകൂല്യം പ്രാദേശിക ഇലക്ട്രോണിക് നിര്‍മാണ കമ്പനികള്‍ക്കും ലഭിക്കും. പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
ആധുനിക നിര്‍മാണ ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി (ഇഎംസി 2.0). രാജ്യാന്തര ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളെയും അവരുടെ വിതരണ ശൃംഖലയെയും ആകര്‍ഷിക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും മുന്‍ഗണന.
മൊബൈല്‍ രംഗത്ത് 1.70 ലക്ഷം കോടി. ലോകത്ത് മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നു മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 2014 ല്‍ 19,000 കോടി രൂപയുടെ ഉല്‍പാദനം നടന്നിരുന്നത് ഇന്ന് 1.70 ലക്ഷം കോടിയായി.
വലിയ തോതിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ കമ്പനികള്‍ക്കുള്ള ഇന്‍സെന്റീവ് സ്‌കീം. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് അടിസ്ഥാന വര്‍ഷത്തിനു ശേഷമുള്ള 5 വര്‍ഷത്തേക്കു വില്‍പന വര്‍ധനയുടെ 46% ഇന്‍സെന്റീവ്.
ഇലക്ട്രോണിക് ഘടകങ്ങളുടെയും അര്‍ധ ചാലകങ്ങളുടെയും ഉല്‍പാദനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി (എസ്പിഇസിഎസ്). മൂലധനച്ചെലവിന്റെ 25% അനുവദിക്കും.
https://www.facebook.com/Malayalivartha



























