സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ

ബാങ്ക് വായ്പാ തട്ടിപ്പ് പ്രതിയായ വിജയ് മല്യയുടെ സുഖവാസകാലം അവസാനിച്ചു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നിയമ നടപടികള്‍ പൂര്‍ത്തിമല്യ ട്ടുണ്ട്.
മല്യക്കെതിരായ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മുംബൈയിലാണ് .പിന്നീട് കോടതില്‍ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെട്ടേക്കും.
2018ല്‍ മല്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാല്‍ ഏത് ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് ബ്രിട്ടീഷ് കോടതി ചോദിച്ചിരുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ വീഡിയോയാണ് അന്ന് സിബിഐ അധികൃതര്‍ കോടതിയില്‍ കാണിച്ചത്. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്‌സുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ ഇടുകയെന്നും സിബിഐ യുകെ കോടതിയെ അറിയിച്ചിരുന്നു.
അധോലോക നായകരും ഭീകരരും ഉള്‍പ്പെടെ കുപ്രസിദ്ധരായ ഒട്ടേറെ ക്രിമിനലുകളെ താമസിപ്പിച്ചിരിക്കുന്നതാണ് ആര്‍തര്‍ റോഡ് ജയില്‍. മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്‍മന്‍ കസബിനെ ആര്‍തര്‍ റോഡ് ജയിലിലാണ് അടച്ചിരുന്നത്. അധോലോക നേതാക്കളായ അബു സലെം, ചോട്ടാ രാജന്‍, മുസ്‍തഫ ദോസ്സ, പീറ്റര്‍ മുഖര്‍ജി തുടങ്ങിയവരെല്ലാം ഈ ജയിയിലായിരുന്നു
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്ക്കെതിരായ കേസ്. ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് കോടികള്‍ കൈക്കലാക്കി രാജ്യം വിട്ട് ബ്രിട്ടനില്‍ എത്തിയ വിജയ് മല്യയെ ബ്രിട്ടന്‍ കൈയൊഴിഞ്ഞതോടെയാണ് ഇദ്ദേഹത്തെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ വഴി തുറന്നത്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹര്‍ജി മെയ് 14ന് യുകെയിലെ കോടതി തള്ളിയിരുന്നു
മുംബൈയിലാണ് മല്യക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നീട് കോടതില്‍ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെട്ടേക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും മല്യയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ്. മല്യയ്ക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് തങ്ങളാണെന്നും അതിനാല്‍ ആദ്യം മല്യ തങ്ങളുടെ കസ്റ്റഡിയില്‍ ആയിരിക്കും എന്നുമാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം എന്നും നേരത്തെ മല്യ ആവശ്യപ്പെട്ടിരുന്നു. ആവര്‍ത്തിച്ച് ഇക്കാര്യം മല്യ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിവിധ ബേങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ 2016ല്‍ വിദേശത്തേക്ക് കടന്നത്. 17 ഓളം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ച് അടക്കാതെയാണ് മല്യ രാജ്യം വിട്ടത്
https://www.facebook.com/Malayalivartha