യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത അംഗം; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഇന്ത്യ; ഏഷ്യ - പസിഫിക് ഗ്രൂപ്പിന്റെ പ്രതിനിധിയായി ഇന്ത്യ മാത്രം; ഇന്ത്യ താത്കാലിക അംഗമാകുന്നത് ഇത് എട്ടാം തവണ ; ക്രിയാത്മക ഇടപെടൽ നടത്തുമെന്ന് വിദേശകാര്യമന്ത്രി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ഇന്ത്യ ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ താത്കാലിക അംഗമാകാൻ കളമൊരുങ്ങി. യു.എൻ പൊതുസഭയിൽ ഈ മാസം 17ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏഷ്യ - പസിഫിക് ഗ്രൂപ്പിന്റെ പ്രതിനിധിയായി ഇന്ത്യ മാത്രമാണുള്ളത്.
എട്ടാം തവണയാണ് ഇന്ത്യ താത്കാലിക അംഗമാകുന്നത്. അതും പത്ത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം. 2011- 12 ലാണ് അവസാനം ഈ പദവി വഹിച്ചത്. രണ്ട് വർഷമാണ് താത്കാലിക അംഗങ്ങളുടെ കാലാവധി. 2021 ജനുവരി മുതലായിരിക്കും ഇന്ത്യയുടെ കാലാവധി.രക്ഷാസമിതിയിലെ പത്ത് താത്കാലിക അംഗങ്ങളിൽ കാലാവധി കഴിയുന്ന അഞ്ച് ഒഴിവിലേക്കാണ് വോട്ടെടുപ്പ്.രക്ഷാസമിതി അഴിച്ചുപണിയണമെന്നും സ്ഥിരാംഗത്വം വേണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് വീണ്ടും താത്കാലികാംഗമാകുന്നത്.ആഗോള ഭീകരപ്രവർത്തനം, രക്ഷാസമിതി പരിഷ്‌കാരവും വിപുലീകരണവും, യു.എൻ സമാധാന ദൗത്യങ്ങൾ, ആധുനിക സാങ്കേതിക വിദ്യകളുടെ പ്രചാരം തുടങ്ങിയവയായിരിക്കും പുതിയ ടേമിൽ ഇന്ത്യ മുൻതൂക്കം നൽകുന്ന വിഷയങ്ങളെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. പ്രചാരണത്തിനുള്ള ഒരു ബ്രോഷറും അദ്ദേഹം പുറത്തിറക്കി.
പശ്ചിമ യൂറോപ്പ് ഗ്രൂപ്പിന് ലഭിക്കുന്ന രണ്ടുസീറ്റുകളിലേക്ക് കാനഡ, ഐയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ മൽസരിക്കും. ആഫ്രിക്കൻ ഗ്രൂപ്പിനുള്ള ഒരു സീറ്റിലേക്ക് കെനിയയും ജിബൂട്ടിയും മൽസരിക്കും. 2021 ജനുവരി മുതൽ രണ്ടുവർഷത്തേക്കാണ് ഇന്ത്യയുടെ കാലാവധി. ലോക സമാധാനവും സുരക്ഷയും എന്നതിന് അപ്പുറം കോവിഡ് ഉയർത്തിയ വെല്ലുവിളികൾ കൂടി മറികടക്കാൻ നിർബന്ധിതമായിരിക്കുന്ന സാഹചര്യത്തിൽ ക്രിയാത്മക ഇടപെടൽ നടത്തുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു, ബഹുമാനം, സംവാദം,സഹകരണം, സമാധാനം,സമൃദ്ധി എന്നിവയിലൂന്നിയായിരിക്കും ഇന്ത്യയുടെ പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാസമിതിയിൽ സ്ഥിരം അംഗത്വം ഉറപ്പിക്കുന്നതിന് അടക്കം നിർണായക ഇടപെടലുകൾ നടത്താൻ ഇന്ത്യയുടെ ശ്രമിക്കുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. സ്ഥിരം അംഗത്വത്തിന് ചൈനയുടെ എതിർപ്പാണ് ഇന്ത്യയ്‌ക്ക് തടസമായി നിൽക്കുന്നത്. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ അഞ്ചു സ്ഥിരം അംഗങ്ങളും പത്തു താൽക്കാലിക അംഗങ്ങളും ഉൾപ്പെടുന്നതാണ് രക്ഷാസമിതി. രണ്ടുവർഷമാണ് താൽക്കാലിക അംഗങ്ങളുടെ കാലാവധി. ഓരോ വർഷവും അഞ്ച് താൽക്കാലിക അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കും. ഇതിന് മുൻപ് ഏഴു തവണ ഇന്ത്യ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത അംഗമായിട്ടുണ്ട്. 2011ലാണ് ഏറ്റവും ഒടുവിൽ തിരഞ്ഞെടുക്കപ്പെട്ടത്.
ലോക സമാധാനവും സുരക്ഷയും എന്നതിനപ്പുറം കോവിഡ് ഉയർത്തിയ വെല്ലുവിളികൾ കൂടി മറികടക്കാൻ നിർബന്ധിതമായിരിക്കുന്ന സാഹചര്യത്തിൽ ക്രിയാത്മക ഇടപെടൽ നടത്തുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു, ബഹുമാനം, സംവാദം, സഹകരണം, സമാധാനം, സമൃദ്ധി എന്നിവയിലൂന്നിയായിരിക്കും ഇന്ത്യയുടെ പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























