പരിക്കേറ്റ ജവാന്മാര്‍ക്ക് ധൈര്യവും ആശ്വാസവും നല്‍കി ; ധീര സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി

ലഡാക്ക് അതിര്‍ത്തിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി . ജൂണ്‍ 15 ന് ഉണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ധീര സൈനികര്‍ സുഖം പ്രാപിക്കുന്ന ലേയ്ക്ക് സമീപമുള്ള നിമു ആശുപത്രിയിലെത്തി. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ സൈനികര്‍ക്ക് എത്ര നാശനഷ്ടങ്ങള്‍ ഉണ്ടായതായി ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റ ജവാന്മാരെ പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും അവര്‍ക്ക് ധൈര്യവും ആശ്വാസവും നല്‍കുകയും ചെയ്തു.
അതേ സമയം സമാധാനം ആഗ്രഹിക്കുന്നത് ദുര്‍ബലതയായി കാണരുത് എന്നദ്ദേഹം പറഞ്ഞു . സമാധാനം നിലനിര്‍ത്താന്‍ ആദ്യം വേണ്ടത് സമാധാനത്തിനുള്ള മുന്നുപാധിയാണ് ധീരതയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ നിമ്മോയില്‍ സൈനികരെ അഭിസംബോധ ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
https://www.facebook.com/Malayalivartha