രണ്ടാഴ്ചയ്ക്കുള്ളില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്റെ ട്രയല്‍ ഫലം അറിയാം എന്ന് ലോകാരോഗ്യ സംഘടന

രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഫലം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഡയറക്ടർ ജനറൽ ടെഡ‍്രോസ് അഥനോം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്...
കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതില്‍ ഫലപ്രദമായേക്കാവുന്ന മരുന്നുകള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്ന് ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ജൂണ്‍ 3 ന് പറഞ്ഞത് . അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രാഥമിക ഫലങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ അവകാശപ്പെട്ടു.
398 രാജ്യങ്ങളിൽ നിന്നായി 5500 രോഗികളിൽ സോളിഡാരിറ്റി ട്രയൽ നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍
സോളിഡാരിറ്റി ട്രയലിന്റെ ഭാഗമായി അഞ്ച് ചികിത്സാ രീതികളെയാണ് നിരീക്ഷണ വിധേയമാക്കുന്നത്.
ഇതില്‍ ആദ്യത്തേത് രോഗബാധിതനായ രോഗിയുടെ സ്റ്റാൻഡേർഡ് കെയർ, രണ്ടാമത്തേത് റെംഡിസിവർ, മൂന്നാമത്തേത് ട്രംപ് നിർദ്ദേശിച്ച മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ, നാലാമത്തേത് എച്ച് ഐ വി ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലോപിനാവിർ, റിറ്റോണാവിർ പരിശോധന.. അവസാന ഘട്ടത്തില്‍ ലോപിനാവിര്‍ / റിറ്റോണാവിര്‍ ഇന്റര്‍ഫെറോണുമായി സംയോജിപ്പിക്കുന്നു. ഈ അഞ്ച് ചികിത്സാ രീതികളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ പരിശോധന മാസങ്ങൾക്ക് മുമ്പ് നിർത്തിവച്ചിരുന്നു. ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും മാത്രമല്ല ചില പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നിർത്തി വച്ചത്. കൊവിഡ് രോഗികൾക്ക് ഈ മരുന്ന് നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.
മാരകമായ കൊറോണ വൈറസിന് ഒരു വാക്‌സിന്‍ എപ്പോള്‍ തയ്യാറാകുമെന്ന് പ്രവചിക്കുന്നത് വിവേകശൂന്യമാണെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം മേധാവി മൈക്ക് റയാന്‍ പറഞ്ഞിരുന്നു. ഈ വർഷാവസാനത്തോടെ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയാൽ തന്നെ അവ എങ്ങനെ വൻതോതിൽ ഉത്പാദിപ്പിക്കുമെന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്
https://www.facebook.com/Malayalivartha