ഇത് അപകീർത്തികരം; വിവാദങ്ങളില്‍ വിശദീകരണവുമായി കരസേന രംഗത്ത്

കഴിഞ്ഞ ദിവസമായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി അതിര്‍ത്തിയിലെത്തിയത്. സൈനീകർക്ക് പ്രചോദനം പകരുന്നതിന് ഒപ്പം തന്നെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ ലേയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ടട്ട് നിരവധി വിവാദങ്ങളാണ് ഉണ്ടായത്. വിവാദങ്ങളില്‍ വിശദീകരണവുമായി കരസേന രംഗത്ത് വന്നിരിക്കുകായണ്.
പ്രധാനമന്ത്രി സന്ദര്‍ശിച്ച ചികിത്സാകേന്ദ്രവുമായി ബന്ധപ്പെട്ട് ചില കോണുകളില്‍നിന്ന് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്ന് കരസേന വ്യക്തമാക്കി. സൈനികര്‍ക്ക് നല്‍കുന്ന ചികിത്സ സംബന്ധിച്ച് ഉയര്‍ന്ന പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. സായുധ സേനാംഗങ്ങള്‍ക്ക് സാധ്യമായ മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും കരസേന വിശദീകരിച്ചു. കോവിഡ് സാഹചര്യത്തില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്താണ് പരിക്കേറ്റ സൈനികര്‍ക്ക് ചികിത്സ നല്‍കുന്നത്. ലേയിലെ ജനറല്‍ ആശുപത്രി കോംപ്ലക്‌സിന്റെ ഭാഗമാണിത്. ആശുപത്രിയിലെ ചില വാര്‍ഡുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഐസലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിരുന്നു. അതുകൊണ്ടാണ് പരിശീലനഹാളായി ഉപയോഗിച്ചിരുന്ന കേന്ദ്രം സൈനികരുടെ ചികിത്സയ്ക്കായി പ്രത്യേകമായി സജ്ജീകരിച്ചതെന്നും കരസേന വിശദീകരിച്ചു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികര്‍ ഇവിടേക്ക് എത്തിയത് മുതല്‍ ഈ പ്രത്യേക കേന്ദ്രത്തിലാണ് ചികിത്സ നല്‍കുന്നത്. നേരത്തെ കരസേന മേധാവി ജനറല്‍ എംഎം നര്‍വണെയും കമാണ്ടര്‍മാരും പരിക്കേറ്റ സൈനികരെ ഇവിടെ തന്നെയാണ് സന്ദര്‍ശനം നടത്തിയതെന്നും കരസേന വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിക്കു സമീപം നിമുവിലെ സൈനികപോസ്റ്റ് സന്ദര്‍ശിച്ച് സൈനികരെ അഭിസംബോധന ചെയ്തത്. പിന്നാലെ ഗാല്‍വന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ലേയില്‍ ചികിത്സിലുള്ള സൈനികരേയും സന്ദര്‍ശിച്ചു. ഈ ചികിത്സാകേന്ദ്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് കരസേന വിശദീകരണം നല്‍കിയത്.
ഗാല്‍വനിലെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ കാണാനാണ് പ്രധാനമന്ത്രി എത്തിയത്. നേരത്തെ ലഡാക്കിലെ നിമുവിലും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ടട്ട് നിരവധി വിവാദനാണ് ഉണ്ടായി. അതിന് മറുപടി കരസേനാ തന്നെ വ്യക്തമാക്കിയ പരുക്കേറ്റ സൈനികരുമായുള്ള മോദിയുടെ ആശയവിനിമയത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിവിധ കോണുകളിൽനിന്നു വിമർശനം ഉയർന്നിരുന്നു. മെഡിസിൻ കാബിനറ്റ്, ഐവി, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ചിത്രത്തിൽ കാണാത്തതിനാൽ ഇതു യഥാർഥ ആശുപത്രി അല്ലെന്നായിരുന്നു ആരോപണം. മുറിയുടെ മുകളിൽ പ്രൊജക്ടർ ഘടിപ്പിച്ചിരിക്കുന്നതും സൈനികർക്ക് പരുക്കേറ്റവരുടെ ലക്ഷണങ്ങൾ ഇല്ലാത്തതും ചിലർ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha