Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം യാത്രക്കാർ ഇല്ലാതായതോടെ യാത്രാ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഇന്ത്യൻ റെയിൽവേയിൽ ഇപ്പോൾ ഉള്ളത് . അതുകൊണ്ടു തന്നെ ചരിത്രപരമായ അഴിച്ചുപണിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍

05 JULY 2020 11:57 AM IST
മലയാളി വാര്‍ത്ത

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം യാത്രക്കാർ ഇല്ലാതായതോടെ യാത്രാ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഇന്ത്യൻ റെയിൽവേയിൽ ഇപ്പോൾ ഉള്ളത് . അതുകൊണ്ടു തന്നെ ചരിത്രപരമായ അഴിച്ചുപണിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍.

പഴയ ടൈം ടേബിളിൽ ഓടിയിരുന്ന ട്രെയിനുകള്‍ സ്പെഷ്യൽ ട്രെയിനുകള്‍ക്ക് വഴി മാറുകയും പാളങ്ങളിൽ തിരക്കു കുറയുകയും ചെയ്ത സാഹചര്യത്തിൽ ട്രെയിൻ സമയത്തിൽ വരുന്ന അപാകതകളും ഹാള്‍ട്ടുകളും ഒഴിവാക്കാനാണ് ശ്രമം. കൊവിഡ് മൂലം വൈകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ പദ്ധതി വേഗത്തിൽ നടപ്പാക്കാനാണ് ശ്രമമെന്നാണ് ഉന്നത റെയിൽവേ വൃത്തങ്ങള്‍ പറയുന്നത്.

പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ മെയിൽ ട്രെയിനുകളുടെയും എക്സ്പ്രസ് ട്രെയിനുകളുടെയും ഹാള്‍ട്ടിൽ വലിയ കുറവുണ്ടാകും. ഇതോടെ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളയിലും ടൈം ടേബിളിൽ തന്നെയും വലിയ മാറ്റങ്ങളുണ്ടായേക്കും. യാത്രാസമയത്തിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം പരിഗണിച്ച് ചില എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്താനും റെയിൽവേ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ ...

കൊവിഡിനു ശേഷമുള്ള റെയിൽവേയുടെ പുതിയ ടൈം ടേബിളിൽ സ്വകാര്യ ട്രെയിനുകള്‍ക്കും സ്ഥാനമുണ്ടാകും എന്നതാണ് ഏറ്റവും വലിയ മാറ്റം . 151 ട്രെയിനുകളായിരിക്കും സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ സര്‍വീസ് നടത്തുക. ഇതോടെ റയിൽവേ യിൽ സ്വകാര്യ പങ്കാളിത്തം നിലവിൽ വരും .

ഇന്ത്യന്‍ റെയില്‍വേയില്‍ ആദ്യമായാണ് യാത്രാതീവണ്ടി സര്‍വീസിന് സ്വകാര്യ മേഖലയ്ക്ക് അവസരം നല്‍കുന്നത്. ഇതിന്റെ തുടക്കം എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ലക്‌നൗ-ഡല്‍ഹി പാതയില്‍ തേജസ് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചിരുന്നു....കൂടുതൽ നോൺസ്റ്റോപ്പ് ട്രെയിനുകള്‍ ഓടിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്.

റെയില്‍വേയുടെ 12 ക്ലസ്റ്ററുകളിലെ 109 റൂട്ടുകളിലാണ് സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിക്കുക. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്നവയായിരിക്കും ഈ തീവണ്ടികളെല്ലാം. ഓരോ തീവണ്ടിക്കും 16 കോച്ചുകള്‍ വീതമുണ്ടാകും......ഇവയുടെ നിര്‍മാണം, പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും.......

അതേസമയം, സ്വകാര്യ ട്രെയിനുകള്‍ക്ക് കൂടുതൽ റൂട്ടുകള്‍ അനുവദിക്കുന്നതിൽ മുന്നറിയിപ്പുമായി ചില ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ലാഭകരമായ റൂട്ടുകള്‍ അനുവദിക്കുന്നത് റെയിൽവേയുടെ വരുമാനത്തിൽ നഷ്ടമുണ്ടാക്കുമെന്നും വ്യോമമേഖലയിൽ സ്വകാര്യ കമ്പനികള്‍ വന്നപ്പോള്‍ എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായ അവസ്ഥ റെയിൽവേയ്ക്ക് ഉണ്ടാകരുതെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (15 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (20 minutes ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (22 minutes ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (37 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends