Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

കശ്മീരില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്ക് കോവിഡ്; രാജ്യം അതീവ ജാഗ്രതയിൽ !

05 JULY 2020 06:53 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ്. അതിനൊപ്പം തന്നെ കോവിഡിന്റെ മറവിൽ രാജ്യത്ത് നടക്കുന്ന ഭീകര പ്രവർത്തനത്തിനും കുറവില്ല. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ അതിർത്തിയിൽ സജീവമാണ്. ഇതിനിടയിൽ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടൻ പുറത്തുവരുന്നത്. ശനിയാഴ്ച കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്രീനഗറിലെ സി.ഡി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അലി ഭായ്-ഹൈദര്‍, ഹിലാല്‍ അഹമ്മദ് മാലിക് എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം കുല്‍ഗാമില്‍ സുരക്ഷാസൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇവരുടെ സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറണണെന്നാണ് ചട്ടമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഭീകരവാദികളുടെ മൃതദേഹങ്ങള്‍ പോലീസ് മേല്‍നോട്ടത്തിലാണ് സംസ്‌കരിക്കുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാരാമുള്ളയില്‍ സംസ്‌കരിക്കുമെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു.

ഏറ്റുമുട്ടലിൽ ഒരു സൈനികനും പരുക്കേറ്റിരുന്നു. രഹസ്യവിവരത്തെ തുടർന്നു സുരക്ഷാസേന നടത്തിയ തിരച്ചലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു,കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ അംഗങ്ങളാണ്. സംഭവസ്ഥലത്തുനിന്നു വൻ ആയുധശേഖരം പിടിച്ചെടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ജമ്മു കശ്മീരിൽ ഇതുവരെ 8000ത്തിലധികം പേർക്കാണ് കോവിഡ‍് സ്ഥിരീകരിച്ചത്. 120ലേറെ പേർ മരിച്ചു. ഭീകരക്കും കോവിഡ് റിപ്പോർട്ട് ചെയ്തതോടെ രാജ്യം ആശങ്കയിലാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ കശ്മീരില്‍ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണ് ഇത്. നേരത്തെ നടന്ന ഏറ്റുമുട്ടലുകളില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു.

അതേസമയം ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം വീണ്ടും ഭീകരാക്രമണം നടന്നു. ഐഇഡി സ്‌ഫോടനത്തില്‍ ഒരു ജവാന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പുല്‍വാമയിലെ ഗന്‍ഗൂ മേഖലയിലാണ് സംഭവം. സിആര്‍പിഎഫ് വാഹന വ്യൂഹത്തിനു നേരെ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഭീകരര്‍ ഐഇഡി സ്ഥാപിച്ചതെന്നാണ് സൂചന. മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കി. പ്രദേശത്ത് സൈന്യത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഭീകര താവളം തകര്‍ത്തിരുന്നു. രജൗരി മേഖലയിലെ ദോഡാസന്‍ ബലാ ഗ്രാമത്തിലാണ് ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തത്. പിസ്റ്റലുകള്‍ ഗ്രനേഡുകള്‍, ഐഇഡി ബോംബ് നിര്‍മ്മാണ വസ്തുക്കള്‍, പ്രഷര്‍ മൈന്‍ എന്നിങ്ങനെ നിരവധി ആയുധ ശേഖരങ്ങളും പ്രദേശത്ത് നിന്നും കണ്ടെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (20 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (29 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (42 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

Malayali Vartha Recommends