Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

വികാസ് ദുബൈ പിടിയില്‍... ആ കൊടും ഭീകരനെ പൂട്ടി ചുണക്കുട്ടികള്‍ ഇന്ത്യന്‍ ചോര ചിന്തിയവര്‍ക്ക് ചുട്ട മറുപടി

09 JULY 2020 12:15 PM IST
മലയാളി വാര്‍ത്ത

എട്ട് പൊലീസുകാരെ ഏറ്റുമുട്ടലിനിടെ വധിച്ച് ഉത്തര്‍പ്രദേശില്‍ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശില്‍ നിന്നും പിടികൂടി.

മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്നും ഇന്നു പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം.

വികാസ് ദുബെ എന്ന കൊടും ക്രിമിനലിനെ പിടികൂടാന്‍ വേണ്ടി അയാളുടെ ഗ്രാമത്തിലേക്ക് പോയ പൊലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഡിഎസ്പി റാങ്കിലുള്ള ഒരു സര്‍ക്കിള്‍ ഓഫീസറും, മൂന്നു സബ് ഇന്‍സ്‌പെക്ടറും, നാലു കോണ്‍സ്റ്റബിള്‍മാരും അടക്കം എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ജൂലൈ രണ്ടാം തീയതി അര്‍ധരാത്രിക്ക് ശേഷം കാണ്‍പുരിനടുത്തുള്ള ബിക്രു ഗ്രാമത്തില്‍ വെച്ചാണ് കാണ്‍പൂരിലെ നടുക്കിയ ഈ ഏറ്റുമുട്ടല്‍ നടന്നത്. ആ കൂട്ടക്കൊലക്ക് ശേഷം വികാസ് ദുബൈയെത്തേടി കാണ്‍പൂര്‍ പൊലീസിന്റെ നിരവധി സംഘങ്ങള്‍ ഉത്തരേന്ത്യ മുഴുവന്‍ അരിച്ചുപെറുക്കുകയായിരുന്നു.

കെട്ടിടങ്ങള്‍ക്കു മുകളില്‍ എകെ 47 അടക്കമുള്ള യന്ത്രത്തോക്കുകളുമായി ഇരിപ്പുറപ്പിച്ചിരുന്ന ഷൂട്ടര്‍മാരില്‍ നിന്ന് ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ഏഴു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രത്യാക്രമണത്തില്‍ മൂന്ന് അക്രമികളും കൊല്ലപ്പെട്ടു എങ്കിലും, മട്ടുപ്പാവില്‍ നിന്നുള്ള ആക്രമണം കടുത്തതോടെ പൊലീസ് സംഘത്തിന് താത്കാലികമായി പിന്മാറേണ്ടി വരികയാണ് അന്നുണ്ടായത്. വെടിയേറ്റ് കൊല്ലപ്പെട്ട പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് അന്ന് അക്രമികള്‍ കടന്നുകളഞ്ഞത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ വര്‍ഷങ്ങളായി പൊലീസ് തേടിക്കൊണ്ടിരുന്ന വികാസ് ദുബെ ഗ്രാമത്തിലെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ഗ്രാമവാസികളില്‍ ഒരാളില്‍ നിന്ന് ചോര്‍ന്നുകിട്ടിയ ശേഷമാണ് 50 പേരടങ്ങുന്ന പൊലീസ് സംഘം ദുബെയെ അറസ്റ്റുചെയ്യാനായി ഗ്രാമത്തിലേക്കെത്തിയത്. കമാന്‍ഡിങ് ഓഫീസര്‍ ദേവേന്ദ്ര മിശ്രയാണ് സംഘത്തെ നയിച്ചത്. സംഘം സഞ്ചരിച്ച വഴിയില്‍ ഗ്രാമത്തിനടുത്തുള്ള പല റോഡുകളിലും തടസ്സങ്ങളുണ്ടായിരുന്നതിനാല്‍ ഇങ്ങനെയൊരു സംഘം അറസ്റ്റിനായി ചെല്ലുന്നുണ്ട് എന്ന വിവരം ഈ ക്രിമിനലിന് നേരത്തെ ചോര്‍ന്നുകിട്ടിയിരുന്നു എന്നാണ് ഊഹിക്കപ്പെടുന്നത്.

കെട്ടിടങ്ങള്‍ക്കു മുകളില്‍ എകെ 47 അടക്കമുള്ള യന്ത്രത്തോക്കുകളുമായി ഇരിപ്പുറപ്പിച്ചിരുന്ന ഷൂട്ടര്‍മാരില്‍ നിന്ന് ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ഏഴു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രത്യാക്രമണത്തില്‍ മൂന്ന് അക്രമികളും കൊല്ലപ്പെട്ടു എങ്കിലും, മട്ടുപ്പാവില്‍ നിന്നുള്ള ആക്രമണം കടുത്തതോടെ പൊലീസ് സംഘത്തിന് താത്കാലികമായി പിന്മാറേണ്ടി വരികയാണ് അന്നുണ്ടായത്. വെടിയേറ്റ് കൊല്ലപ്പെട്ട പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് അന്ന് അക്രമികള്‍ കടന്നുകളഞ്ഞത്. ആദ്യം മൂന്നോ നാലോ പൊലീസുകാര്‍ക്ക് മാത്രമാണ് വെടിയേറ്റത്. ബാക്കിയുള്ളവര്‍ ദുബൈയുടെ വീടിനടുത്തുള്ള വീടുകളുടെ പുറത്തുള്ള ടോയ്ലറ്റുകളിലും മറ്റും ചെന്ന് ഒളിച്ചിരുന്ന് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ നോക്കി എങ്കിലും, അപ്പോഴേക്കും മട്ടുപ്പാവില്‍ നിന്ന് താഴെയിറങ്ങി വന്ന ദുബൈയുടെ അനുചരര്‍ ഇവരെ ഒളിച്ചിരുന്നിടങ്ങളില്‍ നിന്ന് വിളിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു. അതിനു ശേഷം ബംഗ്ലാവില്‍ നിന്നിറങ്ങി വന്ന ദുബെ തന്റെ ബുള്ളറ്റില്‍ കയറി അപ്രത്യക്ഷമാവുകയും ചെയ്തു. അതിനു ശേഷം കൂടുതല്‍ സന്നാഹവുമായി എത്തിയ പൊലീസ് സംഘം വീട്ടില്‍ അവശേഷിച്ചിരുന്ന ദുബെയുടെ രണ്ടു ബന്ധുക്കളെ എന്‍കൗണ്ടറിലൂടെ കൊന്നു എങ്കിലും ദുബെ അപ്പോഴേക്കും സ്ഥലം വിട്ടു കഴിഞ്ഞിരുന്നു.

ദുബെകുവേണ്ടിയുള്ള അന്വേഷണത്തിനിടെ അയാളുടെ വലംകൈയായി അറിയപ്പെടുന്ന അമര്‍ ദുബെയെ ഹാമിര്‍പുരില്‍വെച്ച് ബുധനാഴ്ച രാവിലെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്‍കൗണ്ടറില്‍ കൊലപ്പെടുത്തിയിരുന്നു. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഘത്തില്‍ അമര്‍ ദുബെയും ഉണ്ടായിരുന്നെന്ന് അന്ന് ഡിജിപി പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഏറ്റുമുട്ടല്‍ നടന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും ദുബെയെ പിടികൂടാനാവാതിരുന സാഹചര്യത്തില്‍ പൊലീസ് അധികാരികള്‍ ദുബെയെ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് ലക്ഷമായി ഉയര്‍ത്തിയിരുന്നു. അന്വേഷണം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നതിനിടെ ഹരിയാനയിലെ ഫരീദാബാദിലെ ഒരു ലോഡ്ജില്‍ ദുബെ ഉണ്ടെന്ന വിവരം കിട്ടി പൊലീസ് അവിടെ ചെന്നപ്പോഴേക്കും ദുബെ തലനാരിഴക്ക് രക്ഷപ്പെട്ടു പോയിരുന്നു.

ഒടുവില്‍ ഇന്ന് രാവിലെയാണ് മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് ദുബെ പിടിയിലായി എന്ന വിവരം പുറത്തു വന്നിരിക്കുന്നത്. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്നും ഇന്നു പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം. സമാനമായ അറുപതോളം ക്രിമിനല്‍ കേസുകളില്‍ ഇതിനകം പ്രതിയായ വികാസ് ദുബെ ഈ കേസില്‍ പിടിക്കപ്പെട്ടു എങ്കിലും അയാളുടെ രാഷ്ട്രീയത്തിലെ പിടിപാട് ഈ കേസിന്റെ വിചാരണയെ എങ്ങനെ സ്വാധീനിക്കും എന്നത് കാത്തിരുന്നു തന്നെ കാണേണ്ട ഒന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്‍സര്‍ സുനി ഫോണില്‍ വിളിച്ച യുവതി ആരെന്നുള്ള വിവരങ്ങള്‍ പുറത്ത്  (4 minutes ago)

പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി  (12 minutes ago)

സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ്  (18 minutes ago)

പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്ക്  (32 minutes ago)

മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി  (42 minutes ago)

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.  (1 hour ago)

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പീഡനക്കേസ്: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം  (2 hours ago)

ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചതായി പരാതി  (3 hours ago)

കാറിൽ ചാക്കിനുള്ളിലായിരുന്നു മൃതദേഹം  (5 hours ago)

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം...  (5 hours ago)

ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ നിര്യാതനായി  (6 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (6 hours ago)

Malayali Vartha Recommends