മഹാരാഷ്ട്രയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 6,741 പേര്‍ക്ക്.... സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി, ആകെ മരണം 10,695

മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 6,741 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 213 പേര്‍ ഇന്ന് മരിച്ചതോടെ ആകെ മരണം 10,695 ആയി. 4500 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,49,007 ആയി. 1,07,665 ആണ് നിലവില്‍ മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകള്‍. മുംബൈയില്‍ ഇന്ന് 969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 70 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 94,863 ആയി. 5402 പേരാണ് ഇതുവരെ മരിച്ചത്. 1011 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. 66,633 പേരാണ് മുംബൈയില്‍ ഇതുവരെ രോഗമുക്തി നേടിയത്.
തമിഴ്നാട്ടില്‍ ഇന്ന് 4526 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേര്‍ ഇന്ന് മരിച്ചു. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,324 ഉം ആകെ മരണം 2099 ഉം ആയി. തമിഴ്നാട്ടില്‍ 97,310 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. വിദേശത്തുനിന്ന് അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തിയ 19 പേര്‍ക്കും മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ ആറുപേര്‍ക്കും റോഡുമാര്‍ഗം എത്തിയ 34 പേര്‍ക്കും തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha