വീണ്ടും ലഡാക്കിലേക്ക് ..........ചൈനീസ് പട്ടാളം ഭയക്കുന്നു ...ദിഗ്വിജയത്തിനായി ഇന്ത്യന്‍ വ്യോമസേന

പ്രതിസന്ധികളെ തരണം ചെയ്യാന്‍ പണ്ടുമുതല്‍ക്കേ തന്നെ ഇന്ത്യന്‍ കരസേനാ സ്വയംപര്യപ്തരാണ്. ഏതു കാലാവസ്ഥ യും ഇച്ഛശക്തിയൊന്നു കൊണ്ട് തങ്ങള്‍ക്കനുകൂലമാക്കാന്‍ ഇന്ത്യന്‍ സൈന്യം ശര്‍മിച്ചുകൊണ്ടേ ഇരിക്കുന്നു .പലരും രണഭൂമിയില്‍ നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിദാനം ചെയ്യുന്നു എന്നാല്‍ അതില്‍ നിന്നും കൂടുതല്‍ ആത്മവീര്യത്തോടെ കുതിച്ചുയരാന്‍ കൂടുതല്‍ ശക്തി പകരുകയാണ് .ഇന്ത്യന്‍ പ്രതിരോധ വകുപ്പ്.ഏറ്റവും അത്യാധുനിക ആയുധങ്ങള്‍ നല്‍കി ഏതു സമയത്തും പ്രതിരോധത്തിനായാലും അക്രമണത്തിലായാലും ഇന്ത്യന്‍ സായുധസേനയെ കൂടുതല്‍ പര്യാപ്തരാക്കുകയാണ് .
ലഡാക്കിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെങ്കിലും അസാധാരണമായ നടപടികള്‍ അസമയത്ത് നടപ്പിലാക്കാന്‍ മിടുക്കു കാണിക്കുന്ന ചൈനയുടെ ലിബറേഷന്‍ ആര്‍മിയെയും അവരുടെ വ്യോമസേനയെയും നേരിടാന്‍ ഇന്ത്യ വന്‍ സന്നാഹമാണ് അണിയറയില്‍ ഒരുക്കുന്നത് .അതിനാല്‍ തന്നെ റഷ്യയില്‍ നിന്നും അതുപോലെ തന്നെ ഫ്രാന്‍സില്‍ നിന്നും വന്‍ തോതിലാണ് ഇന്ത്യ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് .അന്താരാഷ്ട്ര തലത്തില്‍ മറ്റൊരിക്കലും ലഭിക്കാത്ത വിധത്തിലുള്ള സ്വീകാര്യത ഇന്ത്യക്ക് ലഭിക്കുമ്പോള്‍ അത് പുതിയ പരിവര്‍ത്തനത്തിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് .
ഇന്ത്യ പ്രധിരോധ മേഖലയില്‍ കൂടി അമേരിക്കയ്ക്ക് പുറമെ മറ്റു രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാരത്തിലേക്ക് നീങ്ങുമ്പോള്‍ അത് ചൈനയ്ക്ക് അസാധ്യമായ വെല്ലുവിളി ഉയര്‍ത്തുകയാണ് .റാഫേല്‍ വിമാനങ്ങള്‍ കൂടുതലായി ഇന്ത്യയില്‍ എത്തുന്നതോടെ വ്യോമ സേന കൂടുതല്‍ കാര്യക്ഷമമാകും എന്നതാണ് മറ്റൊരു സവിശേഷത .ഇന്ത്യയുടെ പ്രധിരോധത്തില്‍ മികച്ച പങ്കാളിത്തമുള്ള ഫ്രാന്‍സ് പ്രധിരോധസഹകരണം മെച്ചപ്പെടുത്താന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തി വരികയാണ് .അതിനാല്‍ തന്നെ ഫ്രാന്‍സുമായി കൂടുതല്‍ വിപണനമേഖലയില്‍ ഇറങ്ങാനുള്ള സാധ്യതയും തെളിയുന്നുണ്ട് .
അഞ്ച് റഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും ഇതിനോടകം ടേക്ക് ഓഫ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തിയ ശേഷം അഞ്ച് വിമാനങ്ങളും ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ലഡാക്ക് അതിര്‍ത്തിയിലാണ് വിന്യസിക്കുക.അതിനാല്‍ തന്നെ വീണ്ടും അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് .
ഹരിയാനയിലെ അംബാലയിലേക്കാണ് റഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തുക എന്ന് വ്യക്തമായിക്കഴിഞ്ഞു . 29നാണ് ഈ യുദ്ധവിമാനങ്ങള്‍ അവിടെ എത്തുന്നത് . ഫ്രാന്‍സില്‍ നിന്ന് നേരെ യുഎഇയിലെ വ്യോമതാവളത്തിലെത്തുന്ന റഫേലുകള്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായി ഇന്ധനം നിറക്കും. ഇതിനായി ഫ്രഞ്ച് എയര്‍ ഫോഴ്സ് ടാങ്കര്‍ എയര്‍ക്രാഫ്റ്റ് റഫേല്‍ വിമാനങ്ങളെ നിലവില്‍ അനുഗമിക്കുന്നുണ്ട്.ആദ്യഘട്ടത്തില്‍ ഫ്രാന്‍സില്‍ നിന്നെത്തുന്ന റഫേല്‍ വിമാനങ്ങളെല്ലാം തന്നെ ലഡാക്കിലെ വ്യോമസേന താവളത്തിലേയ്ക്കാണ് എത്തിക്കുക .
ലഡാക്കിലെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയിലെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി വ്യോമസേനാ മേധാവികള്‍ അറിയിച്ചു. നിലവില്‍ മിഗ്, മിറാഷ്, സുഖോയ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇതിനോടകം എത്തിച്ചുകഴിഞ്ഞു. റഫേല്‍ എത്തിക്കുന്നതു വഴി സേനയ്ക്ക് പതിന്മടങ്ങ് ശക്തിപകരുന്ന നീക്കമാണ് പ്രതിരോധ മന്ത്രാലയം നടത്തിയിരിക്കുന്നത്.അതിനാല്‍ തന്നെ ചൈനയുടെയും പാക്കിസ്ഥാന്റെയും ഏതു തരാം വെല്ലുവിളിയെയും അതിജീവിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് വന്‍ കരുത്തേകും എന്ന് വ്യക്തമാകുകയാണ് .
https://www.facebook.com/Malayalivartha

























