ഐശ്വര്യ റായുടെയും മകളുടെയും പരിശോധന ഫലം നെഗറ്റീവ് ആയി

ബോളിവുഡ് നടി ഐശ്വര്യ റായും മകളും കൊറോണ ടെസ്റ്റ് നെഗറ്റിവ് ആയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് നെഗറ്റീവ് ആയെങ്കിലും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാണ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ജൂലൈ 11 നാണ് ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യക്കും കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇരുവരെയും കഴിഞ്ഞ 17 ന് നാനാവതി ആശുപത്രിയിലേക്ക് മാറ്റി.
ഐശ്വര്യ റായും മകളും വീട്ടിലേക്ക് പോയെങ്കിലും ഭര്‍ത്താവ് അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ആശുപത്രിയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























