അമാനുഷിക ശക്തിയുടെ ബലത്തിൽ പിശാചുക്കളെ ഒഴിപ്പിച്ചു; ശരീരത്തില്‍ മഞ്ഞള്‍ പൊടി വിതറിയ ശേഷം ക്രൂര മര്‍ദ്ദനം; അമ്മാവനെയും അവരുടെ അമ്മയെയും അടിച്ച് കൊന്ന 27കാരി അറസ്റ്റിൽ; മന്ത്രവാദിയുടെ വാക്കു കേട്ട് ചെയ്ത ക്രൂരത

അമ്മാവനെയും അവരുടെ അമ്മയെയും 27കാരി അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം നടന്നത് . പണ്ഡാരിനാദും അവരുടെ അമ്മയുമാണ് മരിച്ചത്.പണ്ഡാരിനാദിന്റെ ബന്ധുവായ കവിതയും മറ്റു രണ്ടുപേരും കൂടി ചേര്‍ന്നാണ് ഈ ക്രൂരത ചെയ്തത്. 27കാരിക്ക് അതിമാനുഷിക ശക്തി ഉണ്ടെന്ന് മന്ത്രവാദി പറഞ്ഞിരുന്നു.ഇത് കേട്ടായിരുന്നു 50കാരനെയും അവരുടെ 72 വയസ്സുളള അമ്മയെയും ക്രൂരമായി കൊന്നത്. അമ്മാവന്റെയും അമ്മയുടെയും ദേഹത്ത് കൂടിയിരിക്കുന്ന പിശാചുക്കളെ ഒഴിപ്പിക്കാന്‍ മന്ത്രവാദി പറഞ്ഞത് അനുസരിച്ചായിരുന്നു ഇവര്‍ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ മഞ്ഞള്‍ പൊടി വിതറിയ ശേഷമാണ് ഇരുവരെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. തുടര്‍ച്ചയായ മര്‍ദ്ദനത്തില്‍ ഇരുവരും ക്രൂരമായി കൊലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മന്ത്രവാദി ഉള്‍പ്പെടെ നാലുപേരെയും താനെ പൊലീസ് അറസ്റ്റ് ചെയ്തു.
കവിതയ്ക്ക് അതിമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ മന്ത്രവാദി അമ്മാവനിലും അമ്മയിലും പിശാചിന്റെ സാന്നിധ്യമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു . അവരുടെ ദേഹത്ത് നിന്ന് പിശാചുക്കളെ ഒഴിപ്പിക്കാന്‍ മന്ത്രവാദി നിര്‍ദേശിക്കുകയായിരുന്നു . . സുരേന്ദ്ര പാട്ടീല്‍ എന്ന മന്ത്രവാദിയുടെ വാക്ക് കേട്ടാണ് ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപാതകം നടത്തിയതെന്ന് പൊലീസ് . കവിതയുടെ ബന്ധുക്കള്‍ തന്നെയാണ് കൊലപാതകത്തിന് കൂട്ട് നിന്നത് .
https://www.facebook.com/Malayalivartha

























