ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം ഇന്ത്യൻ സുരക്ഷാ സേന തകർത്തു ..പിടിച്ചെടുത്തത് വൻ ആയുധ ശേഖരം

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം ഇന്ത്യൻ സുരക്ഷാ സേന തകർത്തു . പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന തെരച്ചിലിലാണ് സുരക്ഷാ സേന ഭീകര താവളം കണ്ടെത്തിയത് . നിരവധി ആയുധ ശേഖരങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തു.. . ഗ്രനേഡുകളും വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ആയുധ ശേഖരങ്ങളാണ് പ്രദേശത്ത് നിന്നും സുരക്ഷാ സേന പിടിച്ചെടുത്തത്.
പ്രദേശത്ത് ഭീകരരുടെതാവളമുണ്ടെന്നു സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിചതിനെ തുടർന്നാണ് ജമ്മു കശ്മീര്‍ പൊലീസും ഇന്ത്യന്‍ സൈന്യവും ചേര്‍ന്ന് പരിശോധന നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസവും കശ്മീരില്‍ സുരക്ഷാ സേന ഭീകര താവളം തകര്‍ത്തിരുന്നു. പൂഞ്ച് ജില്ലയിലെ ഷഷിസ്തര്‍ വനത്തിനുള്ളിലുള്ള ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. നിരവധി ആയുധ ശേഖരങ്ങളും സംഭവ സ്ഥലത്ത് നിന്നും പിടിച്ചെടുത്തിരുന്നു. ഏകെ 47 തോക്കുകളും മാഗസിനുകളും ഉള്‍പ്പെടെയുള്ള ആയുധ ശേഖരങ്ങളാണ് പ്രദേശത്ത് നിന്നും കണ്ടെടുത്തത്.
https://www.facebook.com/Malayalivartha
























