Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

എൻഐഎയുടെ അടുത്ത നീക്കം; രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ, ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും ഗ്രൂപ്പുകളിൽ സജീവം

20 SEPTEMBER 2020 08:06 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ വർധിച്ചുവരുന്ന ഭീകരപ്രവർത്തനങ്ങളുടെ സൂചനയെ പറ്റി അന്താരാഷ്ട തലത്തിൽ വരെ അതിശക്തമായ പഠന റിപ്പോർട്ടുകൾ ഉയരുമ്പോൾ നിഷ്ക്രിയരായി ഇരിക്കുന്ന സംസ്ഥാന ഇന്റലിജൻസ് വകുപ്പും ഭീകര വിരുദ്ധ സ്‌കോഡുമെല്ലാം പിരിച്ചുവിടുന്നതാവും നല്ലത് എന്നാണ് പരക്കെയുള്ള ആക്ഷേപം .സംസ്ഥാനത്തു ആദ്യമായി അന്താരഷ്ട്ര തലത്തിൽ ഫണ്ട് ശേഖരണത്തിനായി ബംഗാൾ വഴി നുഴഞ്ഞു കയറിയ അഞ്ചു ഭീകരരിൽ മൂന്നെണ്ണത്തിനെ പിടികൂടുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് ഇത്തരമൊരു വിവരം സംസ്ഥാന പോലീസിനെ അറിയിച്ചത് പോലും .അത്രയ്ക്കും ഗൗരവമേറിയ കേസിൽ പൊടുന്നനെയുള്ള ഓപ്പറേഷന്റെ ഭാഗമായി കേന്ദ്രത്തിൽ നിന്നും ആളെക്കൂട്ടാൻ തിടുക്കം കാണിക്കാതെ സംസ്ഥാന പോലീസിന്റെ സഹായം തേടുകയായിരുന്നു. തമിഴ്നാട്ടിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായി അൽഖായിദ യുടെയും ഐ എസിന്റെയും സംഘടനകളെ പിന്തുണയ്ക്കുകയും അവയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന ഗ്രൂപ്പുകൾ സജ്ജീവമാണ് എന്നാണ് വ്യക്തമാകുന്നത് .

ദക്ഷിണേന്ധ്യൻ സംസ്ഥാനങ്ങളിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ വേഷത്തിലും മറ്റും നുഴഞ്ഞുകയറ്റം നടത്തുന്നവർ അനേകമുണ്ട് എന്നതിനെ ആസ്‍പദമാക്കിയാണ് അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നത് .സൈബർ സഹായം അനിവാര്യമാണെന്നിരിക്കെ .ഭീകര വാദ പ്രവർത്തനങ്ങൾ നടത്താനായി ഇവർ ഉപയോഗിക്കുന്ന ഗ്രൂപ്പുകളും മറ്റും നിരീക്ഷിച്ചു വരികയാണ് .അന്വേഷണ കാര്യങ്ങൾ കൂടുതൽ രഹസ്യമായി വയ്ക്കുന്നതിനാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടില്ല .അതേസമയം എറണാകുളത്ത് അൽഖായിദ ബന്ധമുള്ള 3 പേർ പിടിയിലായതു വിരൽ ചൂണ്ടുന്നത് സംസ്ഥാന ഇന്റലിജൻസിന്റെ വീഴ്ചയിലേക്ക്.

കേരള പൊലീസിനെ വിശ്വാസത്തിലെടുക്കാതെ എൻഐഎയുടെ ഡൽഹി ഓഫിസാണു കൊച്ചി, ബംഗാൾ യൂണിറ്റുകളെ ഏകോപിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി മാത്രമാണ് എൻഐഎ കൊച്ചി പൊലീസിന്റെ സഹായം തേടിയത്. ഇവർ അൽഖായിദക്കാരാണെന്ന് പൊലീസ് അറിഞ്ഞത് ഇന്നലെ മാത്രം.ഇത് ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിക്ക് കടുത്ത അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത് .സംസ്ഥാനത്തു അടിയന്തിരമായി പ്രവർത്തിപ്പിക്കേണ്ട തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ആഭ്യന്തര സുരക്ഷ എന്നീ വിഭാഗങ്ങൾക്കു മാസങ്ങളായി തലവനില്ലാത്തതും പൊലീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനം കണ്ടെത്തുന്നതിനും തടയുന്നതിനും മാത്രമായാണു തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചത്. എസ്പിയുടെ നിയന്ത്രണത്തിലായിരുന്നു സ്ക്വാഡ്.

എന്നാൽ മാസങ്ങളായി തലവനില്ല എന്നതും പ്രവർത്തനരഹിതമാണ് എന്നതും കേരളത്തിനെ അപമാനത്തിന്റെ പടുകുഴിയിൽ എത്തിച്ചിരിക്കുകയാണ് . ഇതിനു പുറമേ ഇന്റലിജൻസ് എഡിജിപിയുടെ കീഴിൽ ആഭ്യന്തര സുരക്ഷ നോക്കുന്നതിന് ഡിഐജിയും എസ്പിയും ഉണ്ടായിരുന്നു. ഈ കസേരകളിലും ആളില്ല.മലയാളികൾ ഉൾപ്പെടുന്ന പ്രവർത്തനമാണെങ്കിൽ ഫോൺ, സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ എന്നിവ നിരീക്ഷിച്ചു പൊലീസ് സൈബർ ഡോം ബന്ധപ്പെട്ടവർക്കു വിവരം കൈമാറും. എന്നാൽ ബംഗാളിയിൽ നടത്തുന്ന ആശയ വിനിമയം സൈബർ ഡോമിനും കണ്ടെത്താൻ കഴിഞ്ഞില്ല.

രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ മാസങ്ങളായുണ്ട് . ‍ഐഎസ്, അൽഖായിദ എന്നിവയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളാണിവയെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ് ചാറ്റ് എന്നീ മെസേജിങ് ആപ്പുകളിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതായി എത്തിക്കൽ ഹാക്കർമാരുടെയും ഡേറ്റ സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പാകിസ്ഥാനിലെ ഭീകരസംഘടനയുടെ ഗ്രൂപ്പുകളെ പറ്റിയുള്ള വിശദമായ അന്വേഷണം ഐ ബി നടത്തിവരികയാണ് .ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും ഗ്രൂപ്പുകളിൽ സജീവമായി രേഖപെടുത്തിയിട്ടുള്ളതായും സൂചനകൾ ലഭ്യമായിരിക്കുകയാണ് .ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായ അന്വേഷണമാണ് നടക്കുന്നത് .കേരളത്തിലെ സൈബർ സെല്ലിനെക്കൂടി വിശ്വാസത്തിലെടുക്കാൻ ഇതുവരെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല .സംസ്ഥാന പോലീസിന്റെ കാര്യക്ഷമതയിൽ സംശയം ഉള്ളതിനാൽ തന്നെയാണ് ഇവരെ അന്വേഷണവുമായി സഹകരിപ്പിക്കുന്നതിൽ വിയോജിപ്പുള്ളത് .കാര്യഗൗരവം കണക്കിലെടുത്തു കൊണ്ടെങ്കിലും സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാൻ മാത്രമേ വകയുള്ളു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (8 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (9 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (9 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (9 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (9 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (9 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (10 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (10 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (10 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (11 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (11 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (11 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (11 hours ago)

Malayali Vartha Recommends