Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വളരെയധികം നന്ദി': സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാലിദ്വീപിന്‌ 1840 കോടി രൂപ ധനസഹായമായി നല്‍കി കേന്ദ്രം

20 SEPTEMBER 2020 08:46 PM IST
മലയാളി വാര്‍ത്ത

കൊവിഡ് മൂലമുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ മാലിദ്വീപിന്‌ 1840 കോടി രൂപയുടെ(കൃത്യമായി 1840 കോടി 25 ലക്ഷത്തി 50,000 രൂപ) ധനസഹായം കൂടി നല്‍കി ഇന്ത്യ. 250 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം 'സോഫ്റ്റ് ലോണ്‍' പരിധിയില്‍ ഉള്‍പ്പെടുത്തയാണ് രാജ്യത്തിന് ഇന്ത്യ അനുവദിച്ചത്. മാലിദ്വീപ് സര്‍ക്കാരിന്റെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാനും രാജ്യത്തിന്റെ വരുമാനത്തിലുണ്ടായ വിടവ് നികത്താനും ഇന്ത്യയുടെ ഈ സഹായം ഉപകരിക്കുമെന്നും മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്‌ദുള്ള ഷാഹിദ് പറഞ്ഞു.

ഇന്ത്യയുടെ സഹായത്തില്‍ രാജ്യത്തിന് വളരെയേറെ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ പലിശ നിരക്കുള്ള ലോണ്‍ തിരിച്ചടയ്ക്കാനായി പത്ത് വര്‍ഷത്തെ കാലാവധിയാണ് ഇന്ത്യ മാലിദ്വീപിന്‌ നല്‍കിയിരിക്കുന്നത്. കൊവിഡ് മൂലമുള്ള കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ തങ്ങളെ സഹായിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റായ ഇബ്രാഹിം സോലിഹ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സഹായം.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അബ്‌ദുള്ള ഷാഹിദും തമ്മില്‍ നടന്ന ഒരു വിര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് ധനസഹായത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ ഐശ്വര്യവും സമ്മാനങ്ങളും! മീനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 minutes ago)

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്  (12 minutes ago)

സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി  (29 minutes ago)

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...  (39 minutes ago)

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (3 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (3 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (4 hours ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (4 hours ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (4 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (4 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (6 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (6 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (7 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (9 hours ago)

Malayali Vartha Recommends