Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

യുദ്ധമുഖത്ത് ഇന്ത്യക്ക് കരുത്തായി ഇരട്ടച്ചങ്കുള്ള പെൺപുലികൾ ; യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റർ പറത്താൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥർ കൊച്ചി നാവിക സേന ഒബ്സർവേർസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി

21 SEPTEMBER 2020 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

മാറ്റങ്ങൾ എല്ലാ കാലത്തും അനിവാര്യമാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കരുത്തുള്ളവർ അർഹിക്കുന്ന സ്ഥാനത്തേക്ക് എത്തിപ്പെടേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണ് . അങ്ങനൊരു കാലഘട്ടത്തിലേക്കാണ് നാം കടന്നു വരുന്നത്. അത്തരത്തിൽ ചരിത്രം മാറ്റിക്കുറിച്ച് ഇന്ത്യക്ക് കരു
യുദ്ധമുഖത്ത് ഇന്ത്യക്ക് കരുത്തായി ഇരട്ടച്ചങ്കുള്ള പെൺപുലികൾ ; യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റർ പറത്താൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥർ കൊച്ചി നാവിക സേന ഒബ്സർവേർസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിത്തായി മാറുകയാണ് പെൺപുലികൾ. യുദ്ധമുഖത്ത് ഇന്ത്യൻ നാവികസേനയ്ക്ക് കരുത്ത് പകരാനൊരുങ്ങിയിരിക്കുകയാണ് പെൺപട. യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റർ പറത്താൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥർ കൊച്ചി നാവിക സേന ഒബ്സർവേർസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി. ചരിത്രത്തിലാദ്യമായാണ് വനിത നാവികസേന ഉദ്യോഗസ്ഥർ യുദ്ധക്കപ്പലുകളിൽ സേവനമനുഷ്ഠിക്കുന്നത്.

സബ് ലഫ്. കുമുദിനി ത്യാഗിയും റിതി സിങ്ങുമാണ് നാവികസേനയുടെ യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റർ ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ഉദ്യോഗസ്ഥർ. 60 മണിക്കൂർ ഒറ്റയ്ക്ക് ഹെലികോപ്റ്റർ പറത്തിയാണ് ഇരുവരും നേട്ടം കൈവരിച്ചത്. ബിടെക്ക് പൂർത്തിയാക്കിയ രണ്ടു പേരും 2018ലാണ് നാവികസേനയിൽ ചേർന്നത്. മലയാളികളായ ക്രീഷ്മയും അഫ്നനുമാണ് ദീർഘദൂര വിമാനങ്ങൾ പറത്താൻ തിരഞ്ഞെടുക്കപ്പെട്ട വനിത ഉദ്യോഗസ്ഥർ.

ഇന്ത്യൻ സൈന്യത്തിന്റെ നാവിക വിഭാഗത്തിന് 5000 ത്തോളം വർഷങ്ങൾ പഴക്കമുണ്ട്. വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. 55,000 ഓളം അംഗബലമാണിതിനുള്ളത്. മൂന്ന് പ്രാദേശിക നിയന്ത്രണകേന്ദ്രങ്ങൾ (റീജിയണൽ കമ്മാൻഡുകൾ) ആണ് നാവിക സേനക്കുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പ് ബോംബൈ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1932ൽ റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായി. സ്വാതന്ത്ര്യത്തോടെ ഇന്ത്യൻ നേവി സ്ഥാപിതമായി. ആദ്യകാലങ്ങളിൽ ഉയർന്ന തസ്തികകളിലെല്ലാം ബ്രിട്ടീഷുകാരായിരുന്നു. കാലക്രമേണ പൂർണ്ണമായും ഇന്ത്യക്കാരായിത്തീരുന്നു. ഇന്ത്യൻ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് അഡ്മിറൽ എഡ്വാർഡ് പെറി ബ്രിട്ടീഷുകാരനായിരുന്നു. 1958 ഏപ്രിൽ 22ന് ആദ്യത്തെ ഇന്ത്യൻ വൈസ് അഡ്മിറലായ ആർ.ഡി.കട്ടാരെ ഇന്ത്യൻ നേവിയുടെ മേധാവി ആയിത്തീർന്നു

നാവിക സേനയിൽ നിരവധി വനിതാ ഓഫീസർമാരുണ്ടെങ്കിലും വിവിധ കാരണങ്ങളാൽ അവരെയൊന്നും യുദ്ധക്കപ്പലുകളിൽ നിയാേഗിച്ചിരുന്നില്ല. ക്രൂ ക്വാർട്ടേഴ്സുകളിലെ സ്വകാര്യതയുടെ അഭാവവും, ബാത്ത് റൂമുകളുടെ പ്രശ്നവുമായിരുന്നു ഇതിന് പ്രധാന തടസമായിരുന്നത്.ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടശേഷമാണ് ഇരുവരെയും നിയോഗിച്ചതെന്നാണ് റിപ്പോർട്ട്. റാഫേൽ യുദ്ധവിമാനത്തിൽ വ്യോമസേന ഒരു വനിതാ പൈലറ്റിനെ നിയോഗിക്കുമെന്ന വാർത്ത പുറത്തുവന്ന ദിവസമാണ് വനിതാ ഓഫീസർമാരെ യുദ്ധക്കപ്പലിൽ നിയോഗിച്ച വാർത്തയും പുറത്തുവന്നത്. വ്യോമസേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്ന പത്ത് പൈലറ്റുമാർ ഉൾപ്പടെ 1,875 വനിതകളാണ് ഉളളത്. യുദ്ധക്കപ്പലുകളിൽ നിയാേഗിക്കുന്നതോടെ സേനയുടെ അത്യന്താധുനിക ഉപകരണങ്ങളും സംവിധാനങ്ങളും പ്രവർത്തിപ്പിക്കാനുളള പരിശീലനം ഇരുവർക്കും ലഭിക്കും. നാവികസേനയുടെ ഏറ്റവും അത്യന്താധുനികമായ എം എച്ച് -60ആർ ഹെലികോപ്ടറിൽ പറത്താനുളള അവസരവും ഇവർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോകത്ത് സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ ഹെലികോപ്ടറാണ് ഇത്. ശത്രുകപ്പലുകളുടെയും അന്തർവാഹിനികളുടെയും സ്ഥാനം കൃത്യമായി മനസിലാക്കാൻ ഈ ഹെലികോപ്ടർ സഹായിക്കും. നിർമല സീതാരാമൻ പ്രതിരോധമന്ത്രിയായിരുന്നപ്പോഴാണ് ഈ ഹെലികോപ്ടറുകൾ സൈന്യത്തിന്റെ ഭാഗമാകുന്നത്.

അതോടൊപ്പം തന്നെ പാകിസ്താൻ അതിർത്തിക്ക് സമീപം നിയന്ത്രണരേഖയിൽ ആദ്യമായി വനിതാ സൈനികരെ സുരക്ഷാചുമതലകൾക്കായി വിന്യസിച്ചതും ചരിത്രം തന്നെയാണ്. അർധസൈനിക വിഭാഗമായ അസം റൈഫിൾസിൽനിന്നുള്ള മുപ്പതോളം വനിതാ സൈനികരെ വടക്കൻ കശ്മീരിലെ താങ്ക്ധർ സെക്ടറിൽ ഡെപ്യൂട്ടേഷനിൽ നിയോഗിച്ചപ്പോൾ അത് ചരിത്രം മാറ്റിക്കുറിച്ചു. ക്യാപ്റ്റൻ ഗുർസിമ്രാൻ കൗറിനാണ് ഇവരുടെ നേതൃത്വം. നിയന്ത്രണരേഖയിലേക്കുള്ള ചെക്ക്‌പോസ്റ്റുകളിലാണ് വനിതാ സൈനികരെ വിന്യസിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, സ്ത്രീകളുടെ ശരീരപരിശോധന തുടങ്ങിയ ജോലികളും ഇവരുടെ ഉത്തരവാദിത്വമാണ്.

13 ലക്ഷത്തോളം അംഗബലമുള്ള ഇന്ത്യൻ കരസേനയിൽ ഓഫീസറായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്. കഴിഞ്ഞവർഷമാണ് മിലിട്ടറി പോലീസ് വിഭാഗത്തിൽ സാധാരണ സൈനികരായി (ജവാൻ) സ്ത്രീകളെ തിരഞ്ഞെടുത്തത്. അമ്പതോളം വരുന്ന ഇവർ ഇപ്പോൾ പരിശീലനത്തിലാണ്. അതേസമയം, കരസേനയുടെ ഇൻഫൻട്രി, ആർട്ടിലറി, മെക്കാനൈസ്ഡ് ഇൻഫൻട്രി തുടങ്ങിയ സായുധവിഭാഗങ്ങളിൽ വനിതകളെ നിയമിക്കാറില്ല. എന്നാൽ പോലും വരും കാലങ്ങളിൽ ആ മേഖലയിലും സ്ത്രീ സാന്നിധ്യം ഉയർന്നു വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (17 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (24 minutes ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (29 minutes ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (37 minutes ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (1 hour ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (2 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (2 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (2 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (2 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (2 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (3 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (3 hours ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends