അമ്മ മൂളിയ ഈണം പേരായി സ്വീകരിച്ച് ഒരു ഗ്രാമം .... യുനൈസ്കോ പൈതൃകനഗരമായി അംഗീകരിച്ച കോങ്തോങ്...നീണ്ടും കുറുകിയും വിളിക്കുന്ന പാട്ട് പേരുകളുടെ കഥ ഇങ്ങനെ ...

ഈ നാട്ടിൽ ചെന്നാൽ കേൾക്കുന്നത് മൂളിപ്പാട്ടുകളും ചൂളമടിയും മാത്രം... എന്താണെന്നല്ലേ...ഇവിടുത്തുകാർക്ക് വിളിക്കാൻ പേരുകളൊന്നുമില്ല...അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു എന്നല്ലേ... പേരില്ലെങ്കിലെന്താ എല്ലാവർക്കും സ്വന്തമായി ഈണമുണ്ട്... ഓരോ വ്യക്തിക്കും ഓരോ പാട്ടുപേര്, അല്ല, പാട്ട് ഈണം ... ചിലപ്പോള്‍ നീണ്ടും ചിലപ്പോള്‍ കുറുകിയും വിളിക്കുന്ന ഓരോ പാട്ട് പേരുകള്‍... ദേഷ്യപ്പെടുന്നതിനും സ്നേഹിക്കുന്നതിനും ബഹളം വയ്ക്കുവാനുമെല്ലാം ഓരോ ഈണത്തെ കൂട്ടുപിടിക്കന്നത് എന്ത് രസകരമായിരിക്കും എന്ന് ആലോചിച്ചു നോക്കൂ . വിചിത്രമായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് മേഘാലയയിലാണ്. കോങ്തോങ്... ഈണമിട്ട് പേരുവിളിക്കുന്ന അപൂര്‍വ്വ നാടിന്‍റെ വിശേഷങ്ങളറിയാം
കാടുകളാലും മലകളാലും ചുറ്റിക്കിടക്കുന്ന ശാന്തസുന്ദരമായായ കോങ്തോങിനെ വിശേഷിപ്പിക്കുന്നത് തന്നെ പാട്ടുപാടി വിളിക്കുന്ന നാട് എന്നാണ്. സ്വന്തമായി ഈണങ്ങളുള്ള ഇവരോട് പേരുചോദിക്കുമ്പോള്‍ ഈ ഈണം പാടി അല്ലെങ്കില്‍ മൂളിക്കേള്‍പ്പിക്കും. ഗ്രാമത്തിലെ എല്ലാവര്‍ക്കും സ്വന്തമായി ഇതുപോലെ ഈണമുണ്ട്. ഇവിടുത്തെ എഴുന്നൂറോളം വരുന്ന ആളുകള്‍ക്കും ഇത്തരത്തില്‍ സ്വന്തമായി ഓരോ ഈണങ്ങളുണ്ട്. ഒരിക്കലും ഒരാളുടെ ഈണം മറ്റൊരാള്‍ക്കു കാണില്ല. വിസിലിങ് വില്ലേജ് എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ,
ഒരു കുഞ്ഞ് ജനിക്കുന്നതോടെ തന്റെ കുഞ്ഞിനായി അമ്മ ഒരു ഈണം തയാറാക്കും... ഇത് വരെ ആർക്കും ഇല്ലാത്ത ഒരു ഈണം ... അമ്മയുടെ ഹൃദയത്തില്‍ നിന്നുള്ള സ്നേഹത്തിന്റെ ഈണമാണിതെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.
'അമ്മ നൽകിയ ഈണം മൂളി ആയിരിക്കും പിന്നെ ഗ്രാമം മുഴുവനും കുഞ്ഞിനെ വിളിക്കുന്നത് .. ഈ ഈണത്തിനായി പ്രകൃതിയെ തന്നെയാണ് ഇവര്‍ ആശ്രിയിക്കുന്നത്. കാറ്റു മൂളുന്നതും അരുവികള്‍ ഒഴുകുന്നതും മഴ പെയ്യുന്നതും ഒക്കെയുള്ള സ്വരങ്ങള്‍ ഇവര്‍ പേരിനായി തെരഞ്ഞെടുക്കാറുണ്ട്. കുറച്ചു നാളുകളായി ഇന്‍റര്‍നെറ്റ് വിപ്ലവവും മൊബൈല്‍ ഫോണുമൊക്കെ വ്യാപകമായതിനു ശേഷം ബോളിവുഡ് സിനിമകളുടെ ടോണിലും പേരുകളുണ്ട് എന്നതും കൗതുകമായി മാറിയിരിക്കുന്നു .
ഇങ്ങനെ ആണെങ്കിലും അടുത്ത കാലത്തായി ഗ്രാമത്തിന് പുറത്തുള്ളവര്‍ക്ക് വേണ്ടി കുട്ടിക്ക് ഇവർ പേരിടാൻ തുടങ്ങിയിട്ടുണ്ട്. ഈണത്തെ പിന്തുടരുക എന്നത് പുറത്തുള്ളവര്‍ക്ക് അത്ര എലുമല്ലല്ലോ ..അതുകൊണ്ടുതന്നെ മിക്കവര്‍ക്കും പുറത്തുള്ള ആളുകള്‍ക്കായി മറ്റൊരു പേരു കൂടി കാണും. വിളിക്കാന്‍ എളുപ്പമുള്ള ഒന്നായിരിക്കും അത്.
തലമുറകളായി ഇവര്‍ പരസ്പരം വിളിക്കുന്നത് ഈണം മൂളിക്കൊണ്ടാണ്. പൂര്‍വികരുടെ കാലം മുതല്‍ നിലനിന്നിരുന്ന ഒരു ആചാരമാണ് ഇതെന്ന് ഗ്രാമവാസികള്‍ പറയുന്നു...... ഖാസി വിഭാഗക്കാരാണ് ഈ ആചാരം തുടരുന്നത്. ജിംഗ്രവെയ് ലോബെ എന്ന പേരിലാണ് ഈ ആചാരം അറിയപ്പെടുന്നത്. ഗോത്ര വനിതയുടെ സംഗീതം എന്നാണ് ഈ പദത്തിന് അർഥം. മറ്റു ഗോത്രങ്ങളില്‍ നിന്നും അവരുടെ രീതികളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ സ്വത്തവകാശം സ്ത്രീകള്‍ക്കാണ്.
അവരെ വിവാഹം കഴിക്കുന്നതിലൂടെ സ്ത്രീകളുടെ സ്വത്തില്‍ പുരുഷന്മാര്‍ അവകാശികളായി മാറും. വലിയ കൃഷിയിടങ്ങളുള്ള ഇവിടെ അക്കാലത്ത് ആളുകളെ വിളിക്കാന്‍ വേണ്ടിയായിരിക്കണം ഈ പാട്ടുരീതി തുടങ്ങിവെച്ചതെന്നാണ് കരുതപ്പെടുന്നത്. കൃഷിയിടത്തില്‍ ആയിരിക്കുമ്പോള്‍ ജോലിയെടുക്കുന്നതിനൊപ്പം സംസാരിക്കാൻ ഈ രീതി അവരെ സഹായിച്ചിരുന്നിരിക്കാം
വനത്തെയും കന്നുകാലി വളര്‍ത്തലിനെയും ആശ്രയിച്ചാണ് ഇവിടുള്ളവര്‍ ജീവിക്കുന്നത്. തീര്‍ത്തും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ഒരു ജീവിത ശൈലിയാണ് ഇവിടുള്ളവര്‍ സ്വീകരിക്കുന്നത്. മുളയും തടിയും കൊണ്ടുള്ള നിര്‍മാണവും ചൂലു നിര്‍മാണവുമെല്ലാം ഇവര്‍ വരുമാനത്തിനായി ഉപയോഗിക്കാറുണ്ട്.
പുതിയ തലമുറ ഈ സംസ്‌കാരത്തെ കൈയൊഴിയുമോ എന്ന ഭയം ഗ്രാമവാസികള്‍ക്കുണ്ട്. ഞങ്ങളുടെ ജീവിതശൈലികളിലും മാറ്റം വന്നുതുടങ്ങി. പഴയകാലത്ത് പരസ്പരം ഈണങ്ങളിലൂടെയാണ്... എന്നാല്‍ ഇന്നത്തെ തലമുറ അതിന് പകരം മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നത്. ഈണത്തിലൂടെ സംസാരിക്കുന്നവര്‍ വളരെ കുറവാണ്. ഗ്രാമത്തിലെ മുതിര്‍ന്ന ആൾക്കാരുടെ പരാതി ആണ് ഇത്
യുനൈസ്കോ പൗതൃകനഗരമായി അംഗീകരിച്ച ഗ്രാമം കൂടിയാണ് കോങ്തോങ്. ഖാസി മലയിടുക്കുകളില്‍ ആണ് കോങ്തോഹ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഷില്ലോങ്ങില്‍ നിന്നും 53.4 കിലോമീറ്റര്‍ ദൂരം ഇവിടേക്ക് യാത്രയുണ്ട്. ചിറാപുഞ്ചി വഴിയാണെങ്കില്‍ 22 കിലോമീറ്റര്‍ ഉള്ളിലേക്ക് സഞ്ചരിക്കണം. നേരത്തേ വഴികള്‍ വരുന്നതിനു മുന്‍പ് മണിക്കൂറുകള്‍ നടന്നു മാത്രമേ ഇവിടെ എത്തിച്ചേരാന്‍ സാധിച്ചിരുന്നുള്ളൂ.
https://www.facebook.com/Malayalivartha























