ഡിജിറ്റൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡിജിറ്റൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാധ്യമങ്ങളാണ് വലിയ തോതില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവയെ ആദ്യം നിയന്ത്രിക്കണമെന്നും സുപ്രീംകോടതിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സുദര്‍ശന്‍ ടിവിയിലെ യുപിഎസ്‌സി ജിഹാദിനെതിരായ കേസില്‍ സമര്‍പ്പിച്ച രണ്ടാമത്തെ സത്യവാങ്മുലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഡിജിറ്റല്‍ മീഡിയയുടെ നിയമങ്ങള്‍ ഒരു വിഷയമാണെന്നും അത് പാര്‍ലമെന്റ് പരിശോധിക്കണമെന്നും കേന്ദ്രംആവശ്യപ്പെട്ടു.
ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കോടതി നിയന്ത്രണം കൊണ്ടുവരണം. നിലവില്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത സാഹചര്യമാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നതിനു പുറമേ മനപൂര്‍വം അക്രമത്തിനും തീവ്രവാദത്തിനും വരെ പ്രോത്സാഹനം നല്‍കുന്നുണ്ട്. വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രതിച്ഛായക്ക് കളങ്കം വരുത്താനും പ്രാപ്തമാണ്. മാര്‍ഗനിര്‍ദേശം നല്‍കാന്‍ സുപ്രീംകോടതി ആഗ്രഹിക്കുന്നുവെങ്കില്‍ വെബ് അധിഷ്ഠിതമായ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കണം എന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ആദ്യത്തെ സത്യവാങ്മൂലത്തിലും കേന്ദ്രം ഇതേ നിലപാടാണ് അറിയിച്ചത്. ചാനലുകളുടെ കാര്യത്തിലല്ല, ഡിജിറ്റല്‍ മാധ്യമങ്ങളുടെ കാര്യത്തിലാണ് ആദ്യം തീര്‍പ്പുണ്ടാക്കേണ്ടത് എന്നാണ് കേന്ദ്രം ബോധിപ്പിച്ചത്. ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മതിയായ നിയന്ത്രണമുണ്ട്. ഇവ രണ്ടിന്റെയും കാര്യത്തില്‍ മതിയായ ചട്ടക്കൂടുകളും കോടതി വിധികളുമുണ്ട്. എന്നാല്‍, ഡിജിറ്റല്‍ മാധ്യമങ്ങളായ വാട്സ്ആപ്, ട്വിറ്റര്‍, ഫേസ്‌ബുക്ക് പോലുള്ളവ വേഗത്തിലെത്തുന്നതും വൈറലാകാന്‍ ശേഷിയുള്ളതുമാണ്. സാധ്യത പരിഗണിക്കുമ്ബോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളാണ് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതെന്നും ആ വിഷയം സുപ്രീംകോടതി ഏറ്റെടുക്കണമെന്നും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ബോധിപ്പിച്ചിരുന്നു.
സിവില്‍ സര്‍വീസില്‍ കൂടുതലായി മുസ്ലീങ്ങള്‍ എത്തുന്നത് യുപിഎസ്‌സി ജിഹാദാണെന്നാരോപിച്ച സുദര്‍ശന്‍ ടിവിയുടെ കേസില്‍ രണ്ടാമത്തെ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പരിപാടിക്ക് സുപ്രീംകോടതി നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. പരിപാടി ഒരു പ്രത്യേകം സമുദായത്തെ വഞ്ചിക്കുന്നതാണെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha























